കാസർകോട് ∙ അരനൂറ്റാണ്ടിലധികം പഴക്കമുള്ള തളങ്കര സബ് പോസ്റ്റ് ഓഫിസ് വരുമാനക്കുറവിന്റെ പേരിൽ പൂട്ടാൻ നീക്കം. നാട്ടുകാരുടെ പ്രതിരോധങ്ങൾ ഫലിക്കാതെ വന്നാൽ ജനുവരി അവസാനത്തോടെ തളങ്കരയെ കാസർകോട് മുഖ്യ തപാൽ ഓഫിസിലേക്ക് ലയിപ്പിക്കും. ഇവിടെ ജോലിചെയ്യുന്ന ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരനോട് തുടർന്ന് ജോലി ചെയ്യാൻ താൽപര്യമുള്ള ഓഫിസ് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനൊപ്പം ഉപ്പള ഗേറ്റ് ബ്രാഞ്ച് പോസ്റ്റ് ഓഫിസ് ഉപ്പള എംഡിജി പോസ്റ്റ് ഓഫിസിലേക്കും ഹൊസബെട്ട് ബ്രാഞ്ച് ഓഫിസ് ഉദ്യാവാർ ബിഒയിലേക്കും ലയിപ്പിക്കാനാണ് നീക്കം.
ലയനം പൂർത്തിയാകുന്നതോടെ ജീവനക്കാരെയെല്ലാം താൽക്കാലികമായി കാസർകോട് മുഖ്യ തപാൽ ഓഫിസിലേക്ക് മാറ്റും. തപാൽവകുപ്പിന്റെ നൂറുകണക്കിന് ലഘു സമ്പാദ്യപദ്ധതി അക്കൗണ്ടുകൾ തളങ്കരയിലുണ്ട്.
സാമ്പത്തിക വർഷാവസാനത്തിന് മുന്നോടിയായി നൂറുകണക്കിന് അക്കൗണ്ടുകൾ ഇപ്പോൾ തുടങ്ങുന്നുമുണ്ട്.
തപാൽ ഓഫിസുകൾ പൂട്ടുന്നതിനെതിരെ നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുകയാണ്. ഒന്നാംഘട്ടമായി ജെസിഎ നേതൃത്വത്തിൽ ഓഫിസ് കാസർകോട് ഡിവിഷനൽ ഓഫിസ് പരിസരത്ത് ധർണ നടത്തി. തുടർന്ന് പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം നൽകി.
ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

