തൃക്കരിപ്പൂർ∙ ഗ്രാമകഥകളിൽ നിറഞ്ഞാടുന്ന കണ്ടനാർ കേളൻ ദൈവം തൃക്കരിപ്പൂർ കടപ്പുറം തൊണ്ടച്ഛൻ ദേവസ്ഥാനം കളിയാട്ടത്തിൽ അഗ്നിസ്നാനം നടത്തി. തണുത്ത പുലർവേളയിൽ കടലോരത്ത് അരങ്ങിലെത്തിയ തെയ്യത്തെ ദർശിക്കാൻ അനേകം ജനങ്ങളെത്തി.
കാട്ടിൽ അനാഥബാലനായി ജനിച്ച് മണ്ണോടും മലയോടും പടവെട്ടി നൂറുമേനി വിളയിച്ച അതിസമർഥനായ കർഷകൻ അതേ കാട്ടിൽ തീയിൽ വെന്തെരിഞ്ഞു വെണ്ണീറായ പുരാവൃത്തവും കേളനെന്ന കർഷകന്റെ ദൈവക്കരുവായുള്ള പുനർജനനവും പ്രതിപാദിച്ച് നടനം ചെയ്ത കണ്ടനാർ കേളന്റെ ആട്ടത്തിലും ഉരിയാട്ടത്തിലും അഗ്നി നടനത്തിലും തിങ്ങിയെത്തിയ ഭക്തജനക്കൂട്ടം സംപ്രീതരായി. കളിയാട്ടം സമാപിച്ചു.
വിവിധ തെയ്യങ്ങളും നർത്തനമാടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

