ഭീമനടി∙ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ ഡ്രൈവർ സുരേഷ് (52), കണ്ടക്ടർ മനോജ്(34) യാത്രക്കാരനായ അനീഷ് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസ്സാര പരുക്കേറ്റ മറ്റുള്ളവരെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ഇന്നലെ സന്ധ്യയോടെ പ്ലാച്ചിക്കര വനത്തിൽ വച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാസ്റ്റ് പാസഞ്ചർ ബസും എതിരെ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
അപകടസമയത്ത് ശക്തമായ മഴയായിരുന്നു. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗത തടസ്സം നേരിട്ടു.
അഗ്നിരക്ഷാസേനയും വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡിൽനിന്നു ബസ് മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]