കാസർകോട്∙ സുപ്രീംകോടതി നിയമത്തെ ജലരേഖയാക്കി മാറ്റിയാണ് ഇവിടത്തെ പൊലീസ് സേന പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ആരോപിച്ചു.സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി നിർബന്ധമാക്കിയെങ്കിലും അക്രമം നടക്കുമ്പോൾ പല സ്റ്റേഷനുകളിലും സിസിടിവി ഓഫാക്കുകയാണു എന്നും അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തിൽ പൊലീസ് ക്രൂരതയും അനാസ്ഥയുമാണെന്നും ആരോപിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനമൈത്രി പൊലീസ് ജനദ്രോഹ പൊലീസ് സ്റ്റേഷനായി മാറിയിരിക്കുകയാണെന്നും പൊലീസ് എന്നത് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനായി ഉപയോഗിക്കുന്ന ഭരണകൂടത്തിന്റെ ഒരു സേനയായി പൊലീസിനെ മാറ്റിയെന്നും സിപിഎമ്മുകാർ സ്റ്റേഷനിലെത്തിയാൽ സെക്കൻഡിൽ ജാമ്യമില്ലാ വകുപ്പിൽ എഫ്ഐആർ ഇടുന്ന പൊലീസ് ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ എത്തിയാൽ ദിവസങ്ങൾ കഴിഞ്ഞാണ് കേസ് റജിസ്റ്റർ ചെയ്യുന്നതെന്നും രഞ്ജിത്ത് ആരോപിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ.സുനിൽ, മനുലാൽ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേശ്, മണികണ്ഠ റൈ, എം.ബൽരാജ്, എം.ജനനി, മുരളീധര യാദവ്, എം.ഭാസ്കരൻ, സെക്രട്ടറിമാരായ എൻ.മധു, മഹേഷ് ഗോപാൽ. പുഷ്പ, ലോകേഷ് നോണ്ട, കെ.എം.അശ്വിനി, കെ.ടി.പുരുഷോത്തമൻ, വീണ അരുൺ ഷെട്ടി, സെൽ കോഓർഡിനേറ്റർ സുകുമാരൻ കുദ്രെപാടി, എസ്സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.കയ്യാർ, എസ്ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.ഡി.ഭരതൻ, ഷിബു പാണത്തൂർ, ജില്ലാ പ്രസിഡന്റ് എൻ.നാരായണ നായക്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രമണി, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവ്, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് വത്സരാജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വിൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]