ചട്ടഞ്ചാൽ ∙ ജില്ലാ ഭരണകൂടം മുൻകൈ എടുത്ത് നടപ്പിലാക്കിയ ബാംബൂ ക്യാപ്പിറ്റൽ ഓഫ് കേരള (മുളയുടെ തലസ്ഥാനം) പദ്ധതിയുടെ വിജയകരമായ ഉദാഹരണമാണ് ചെമ്മനാട് അണിഞ്ഞ കുന്നുപാറയിലെ മുളന്തുരുത്ത്. ആയിരത്തിലേറെ മുളകൾ വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ മുളന്തുരുത്ത് ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.
2019–20 വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1.26 ലക്ഷം രൂപ ചെലവഴിച്ചാണ് തൈകൾ നട്ടത്. 440 അവിദഗ്ധ തൊഴിൽ ദിനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി.
സ്വകാര്യവ്യക്തിയുടെ തരിശായിക്കിടന്നിരുന്ന സ്ഥലത്താണ് ഉടമയുടെ അനുമതിയോടെ മുളകൾ വച്ചുപിടിപ്പിച്ചത്.
ഇവ പൂർണമായും വളർന്ന് 6 വർഷങ്ങൾക്കിപ്പുറം അത് വലിയൊരു മുളങ്കാടായി തീർന്നു. കാസർകോട് ജില്ലയിൽ വേനൽക്കാലത്ത് രൂക്ഷമാകുന്ന വരൾച്ച പരിഹരിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
എന്നാൽ ഇതുപോലെ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇതു ലക്ഷ്യം കണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]