ചെറുവത്തൂർ∙ അനധികൃത മീൻപിടിത്തം നടത്തിയ നാലു ബോട്ടുകൾ പിടികൂടി. പിടിച്ചെടുത്ത ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പ് 9 ലക്ഷം രൂപ പിഴ ഈടാക്കി.
ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ്- കോസ്റ്റൽ പൊലീസ് സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. അഴിത്തല പടിഞ്ഞാറുഭാഗം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ പെയർ ട്രോളിങ്, രാത്രികാല ട്രോളിങ്, കരവലി എന്നിവ നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കോഴിക്കോട് നിന്നുള്ള ഗ്രാൻഡ്, ഉമറുൾ ഫാറൂക്ക്, കണ്ണൂർ നിന്നുള്ള സീ ഫ്ലവർ, കർണാടകയിൽ നിന്നുള്ള സുരക്ഷാ എന്നീ ബോട്ടുടമകൾക്ക് എതിരെയാണ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ ശരത്കുമാർ, അർജുൻ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനീഷ്, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സജിത്ത്, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഗിരീഷ്, സീ റെസ്ക്യു ഗാർഡുമാരായ അജീഷ് കുമാർ, ശിവകുമാർ, സേതു മാധവൻ, മനു, സ്രാങ്ക് മുഹമ്മദ് ഇക്ബാൽ, ഡ്രൈവർ അഷറഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]