ചെറുവത്തൂർ∙ അംഗീകൃത കടവിലെ പൂഴിത്തൊഴിലാളികൾക്ക് 7 വർഷമായി കൂലിവർധനയില്ല. ലഭിക്കുന്ന കൂലി തന്നെ ആഴ്ചകൾ കഴിഞ്ഞ്.
മണൽക്കടവിന്റെ ചുമതലയുളള പഞ്ചായത്തുകൾ സമയത്ത് കൂലി നൽകണമെന്ന് ആവശ്യം ശക്തം. പരമ്പരാഗതമായി മണൽ വാരൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥയാണിത്.
ഒരു ടൺ പൂഴി കയറ്റുമ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നത് 673 രൂപയാണ്. ഒരു ലോറി പൂഴി 5 ടൺ ആണ്.
ഇത് പ്രകാരം ഒരു ലോറി പൂഴി നൽകിയാൽ തൊഴിലാളികൾക്ക് കൂലിയിനത്തിൽ 3365 രൂപയാണ് ലഭിക്കുക. അഴിമുഖത്ത് നിന്ന് പൂഴി മുങ്ങി എടുത്തു കൊണ്ടുവരുന്ന തൊഴിലാളികൾ മുതൽ പൂഴി ലോറിയിലേക്ക് മാറ്റുന്ന തൊഴിലാളികൾക്ക് അടക്കം ഈ തുക വീതം വയ്ക്കണം.
5 ടൺ പൂഴി കൊണ്ടുപോയാൽ കടവിന്റെ ചുമതലയുള്ള പഞ്ചായത്തിന് 500 രൂപ ലഭിക്കും.
ഇതുവഴി വർഷം തോറും കോടിക്കണക്കിന് രൂപയാണ് പഞ്ചായത്തിന് ലഭിക്കുന്നുണ്ട്. 2016ൽ നിശ്ചയിച്ച കൂലിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഈ കൂലി തന്നെ പല വകുപ്പുകളിലൂടെ ഫയലുകൾ നീങ്ങി ആഴ്ചകൾ പിന്നിട്ടിട്ടാണ് ലഭിക്കുന്നത്. സമയബന്ധിതമായി കൂലി ലഭിക്കുന്നതിന് പഞ്ചായത്ത് ഇടപെടണമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇതിനു പുറമേ തൊഴിലിടങ്ങളിൽ അടിസ്ഥാനസൗകര്യം ഇല്ലാത്തതും തൊഴിലുപകരണങ്ങൾ ലഭിക്കാത്തതും ഈ മേഖലയിലെ ദുരിതമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]