
ഹൊസങ്കിടി ∙ അംഗഡിപദവ്, ദുർഗിപള്ളയിൽ കടകളുടെ വരാന്തയിൽ രക്തക്കറ കണ്ടത് നാട്ടിൽ പരിഭ്രാന്തി പരത്തി. മനുഷ്യരക്തമാണെന്ന് ഉറപ്പില്ലെന്നും മറ്റു വിശദീകരണങ്ങൾ ഉണ്ടാകാമെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ കടയുടമകൾ എത്തിയപ്പോഴാണ് കടയുടെ മുന്നിലും ഷട്ടറിലും ചോര കണ്ടത്. രാജ എന്നയാൾ നടത്തുന്ന ഫർണിച്ചർ കടയിലെ വരാന്തയിലെ മേശയ്ക്ക് അടുത്ത് രക്തംവാർന്ന നിലയിലായിരുന്നു. ഷട്ടറിലും സമീപത്തും രക്തപ്പാടുകളും ഉണ്ടായിരുന്നു.
ഇവിടെനിന്ന് 50 മീറ്റർ അപ്പുറത്ത് മാധു എന്നയാൾ നടത്തുന്ന ഇലക്ട്രോണിക്സ് കടയുടെ വരാന്തയിലും രക്തക്കറ കണ്ടു.
കടയുടമകൾ മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. രക്തക്കറ കിടന്ന ഭാഗത്തെ രക്തം പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. കന്നുകാലികളുടെ രക്തമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]