ധർണ നടത്തും
പെരിയ ∙ വികസന കാര്യത്തിൽ പെരിയ ടൗണിനോടുള്ള അവഗണനയ്ക്കെതിരേ വോയ്സ് ഓഫ് പെരിയയുടെ നേതൃത്വത്തിൽ 20 ന് 9.30 ന് പെരിയ ടൗണിൽ ധർണ നടത്തും. കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.
ആണ്ടുപിറപ്പ് ഉത്സവം
ചാമുണ്ടിക്കുന്ന് ∙ ശിവപുരം ഉമാമഹേശ്വര ക്ഷേത്രത്തിലെ ആണ്ടുപിറപ്പ് ഉത്സവം ഇന്ന് നടക്കും. രാവിലെ മുതൽ ഗണപതി ഹോമം, കറുക ഹോമം, ശിവ സഹസ്രനാമ പാരായണം, ഭാഗവത പാരായണം.
12.15 ന് മഹാപൂജ, അന്നദാനം. വൈകിട്ട് 6.15 ന് ദീപാരാധന 7.30 ന് അത്താഴ പൂജ.
സ്വീപ്പർ നിയമനം
പെരിയ ∙ ഗവ.
പോളിടെക്നിക് കോളജിൽ താൽക്കാലിക ഫുൾ ടൈം സ്വീപ്പർ, പാർട്ട് ടൈം സ്വീപ്പർ എന്നീ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 19 ന് 10 മണിക്ക് ഓഫിസിൽ.
ഫോൺ: 0467-2234020, 9947508478. സപ്ലൈകോയിൽ ഹാപ്പി അവേഴ്സ്
കാസർകോട് ∙ ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപനശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്.
ഹാപ്പി അവേഴ്സ് എന്ന പേരിൽ 24 വരെ ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് തിരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്. 10% വരെ വിലക്കുറവ് വിവിധ ഉൽപന്നങ്ങൾക്ക് ലഭിക്കും.
വെളിച്ചെണ്ണ അടക്കമുള്ള ശബരി ഉൽപന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]