തൃക്കണ്ണാട് ∙ കാസർകോട്ടേക്ക് സിഎൻജി ഗ്യാസ് കൊണ്ടു പോയ ലോറിയിൽനിന്നു വാതകം ചോർന്നു. തൃക്കണ്ണാട് എൽപി സ്കൂളിനും സീ പാർക്കിനും ഇടയിലായിരുന്നു സംഭവം.
ചോർച്ചയുടെ ശബ്ദം ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടതു രക്ഷയായി. ഗ്യാസിന്റെ മർദം മൂലം ഫില്ലിങ് പൈപ്പിന്റെ വാഷർ പുറത്തേക്ക് തള്ളി 2 സിലിണ്ടറുകളിൽ ചോർച്ചയുണ്ടാവുകയായിരുന്നു.
വാഹനത്തിൽ 40 ഓളം സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഓരോന്നിലും 10 കിലോഗ്രാം വീതം ഗ്യാസ് ഉണ്ടായിരുന്നു.
വൈകിട്ടാണ് സംഭവം.
മാവുങ്കലിലുള്ള അദാനി ഗ്രൂപ്പിന്റെ സിഎൻജി പ്ലാന്റിൽനിന്നു സിഎൻജി ഗ്യാസ് നിറച്ച് കാസർകോട്ടേക്ക് വരികയായിരുന്നു വാഹനം. തൃക്കണ്ണാട് എത്തിയപ്പോൾ ശക്തമായ ചോർച്ചയുടെ ശബ്ദം ഡ്രൈവർ ഗംഗാധരന്റെ ശ്രദ്ധയിൽപെടുകയും റോഡിന്റെ അരികിലായി വാഹനം നിർത്തുകയും ചെയ്തു. അപ്പോഴേക്കും ഗ്യാസ് ചോർച്ച വർധിച്ച് അന്തരീക്ഷത്തിൽ പുക പോലെ വ്യാപിച്ചു.
ഇത് ശ്രദ്ധയിൽപെട്ട വാർഡ് അംഗം ഷൈനി കാസർകോട് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ കെ.ഹർഷയുടെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.എൻ.വേണുഗോപാൽ, വി.എം.സതീശൻ എന്നിവരുടെയും നേതൃത്വത്തിൽ 2 യൂണിറ്റ് എത്തി. ഒപ്പം ബേക്കൽ പൊലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.
അപ്പോഴേക്കും വാഹനത്തിലെ ചോർച്ചയുണ്ടായിരുന്ന രണ്ട് സിലിണ്ടറുകൾ പൂർണമായും തീർന്നിരുന്നു. വാഹനം ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം അഗ്നിരക്ഷാസേന വാഹനം പരിശോധിച്ച് അപകടാവസ്ഥയില്ല എന്ന് ഉറപ്പുവരുത്തി. തുടർന്ന് അദാനി കമ്പനി സൂപ്പർവൈസർ സ്ഥലത്ത് എത്തി വാഹനം കാസർകോട്ടേക്ക് കൊണ്ടുപോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]