തൃക്കരിപ്പൂർ ∙ ഹയർസെക്കൻഡറി വിദ്യാർഥി ഇടയിലക്കാട്ടെ കെ.അർജുന്റെ വീട് പരീക്ഷ തിരുംവരെ ബാങ്ക് ജപ്തി ചെയ്യില്ല. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ഇടപെടലിലാണ് നടപടി നീട്ടിവച്ചത്.
ചെറുവത്തൂർ കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിദ്യാർഥിയായ അർജുന്റെ പരീക്ഷ ഇന്നു ആരംഭിക്കും. ഇന്ന് ജപ്തി നടത്താനാണ് തീരുമാനിച്ചിരുന്നത്.
ഇടയിലക്കാട്ടിലെ പരേതനായ വി.സുനിലിന്റെ മകനാണ് അർജുൻ.
സുനിൽ 2021ൽ മരിച്ചു. കനറാ ബാങ്കിൽനിന്നു വായ്പയെടുത്തതാണ് സുനിൽ വീട് പണിതത്.
സുനിൽ മരിച്ചതോടെ തിരിച്ചടവ് മുടങ്ങി. അമ്മ പുനർവിവാഹം നടത്തുകയും ചേച്ചി വിവാഹിതയാകുകയും ചെയ്തതോടെ അർജുൻ അമ്മൂമ്മയ്ക്കൊപ്പമായി.
8,12,959 രൂപയാണ് ബാങ്കിനു ലഭിക്കാനുള്ളത്. 17.75 സെന്റ് സ്ഥലവും വീടുമാണ് പണയപ്പെടുത്തിയത്.
പരീക്ഷയ്ക്കുശേഷം എന്തെന്ന ചോദ്യമാണ് അർജുനെ അലട്ടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

