കാസർകോട് ∙ ലോക്ഡൗൺ കാലത്തു നാട്ടിലേക്കു തിരിച്ചെത്തിയ ഭർത്താവ് ഫസൽ റഹ്മാനൊപ്പമാണ് ടി.എ.റുക്സാന പശു വളർത്തലിലേക്കു തിരിയുന്നത്. കളനാട് സ്വദേശിയായ ഭർത്താവ് ഫസലിന്റേത് പരമ്പരാഗത കർഷകകുടുംബമാണ്.
2019ൽ ഒരു പശുവുമായി തുടങ്ങിയ യാത്ര ഇന്ന് ക്ഷീര കർഷക പുരസ്കാരത്തിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷീര കർഷക പുരസ്കാരവും റുക്സാനയെ തേടിയെത്തിയിരുന്നു. ഭർത്താവ് ഫസലിനും മുൻപ് ക്ഷീര കർഷക പുരസ്കാരം ലഭിച്ചിട്ടുണ്ട്.
18 പശുക്കളാണ് കളനാട്, റിഫായി മൻസിലിലെ തൊഴുത്തിൽ ഇപ്പോഴുള്ളത്.
ഇതുകൂടാതെ 6 കിടാക്കളും ഒരു എരുമയും 4 പോത്തുകളുമുണ്ട്. ഒരു സമയം 30 പശുക്കൾവരെ ഉണ്ടായിരുന്നു.
ഇതോടൊപ്പം തീറ്റപ്പുൽക്കൃഷിയും ചെറിയരീതിയിൽ വാഴ, പച്ചക്കറി കൃഷികളുമുണ്ട്. അന്ന് 220 ലീറ്ററോളം പാൽ ക്ഷീര സംഘത്തിൽ അളന്നിരുന്നു.
ഇപ്പോൾ 110 ലീറ്ററോളം സംഘം അളക്കുന്നതു കൂടാതെ 40 ലീറ്ററോളം പുറത്തു കൊടുക്കുന്നുണ്ട്. ഒന്നര ലക്ഷം രൂപ വരെയാണ് ഒരു മാസത്തെ വരുമാനം.
എന്നാൽ, ഇതിൽനിന്നു തീറ്റ, ജോലിക്കാരുടെ ശമ്പളം എന്നിവ പോകും. ദിവസേന പുലർച്ചെ 4 മണിക്ക് ഇവരുടെ ജോലി ആരംഭിക്കും.
ജോലിക്കാരില്ലെങ്കിൽ കറവയും പശുവിനെ കുളിപ്പിക്കലും എല്ലാം ഇരുവരും ചേർന്നാണ്.
മക്കളും സഹായിക്കും. 40 വയസ്സുകാരനായ ഫസലിനും 31 വയസ്സുകാരിയായ റുക്സാനയ്ക്കും 3 മക്കളാണ്.
ഇബ്രാഹിം, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ. ഉമ്മ റുക്കിയ താമരക്കുഴിയും ഒപ്പമുണ്ട്. ഫസലിന്റെ പിതാവ് കർഷകനായ തായൽ ഇബ്രാഹിം മരിച്ചത് 3 വർഷം മുൻപായിരുന്നു.
അദ്ദേഹവും മരിക്കുന്നതുവരെ ഇതിൽ സജീവമായിരുന്നു. ചെമ്മനാട് പഞ്ചായത്ത് 16ാം വാർഡ് അൽ നൂർ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് റുക്സാന.
കൃഷിക്കൊപ്പം പൊതു പ്രവർത്തനത്തിലും സജീവമായ ഭർത്താവ് ഫസൽ മുസ്ലിം ലീഗ് കളനാട് ശാഖ ജോയിന്റ് സെക്രട്ടറിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

