ഒഴിവ്
പടന്ന ∙ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 2021 ജനുവരി 1ന് 18നും 30നും ഇടയിൽ.
അഭിമുഖം 24ന് പഞ്ചായത്ത് ഹാളിൽ. കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ നഴ്സിങ് ഓഫിസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം ഇന്ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ. 0467–2217018.
നീലേശ്വരം ∙ കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസിൽ അറബി (ജൂനിയർ) അധ്യാപക ഒഴിവിലേക്കു താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. 9496681587.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരാ ലീഗൽ വൊളന്റിയറായി പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾക്കും അപേക്ഷാഫോമിനും വിലാസം: സെക്രട്ടറി (സിവിൽ ജഡ്ജി, സീനിയർ ഡിവിഷൻ) ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ന്യായസേവാ സദൻ, കോടതി സമുച്ചയം, വിദ്യാനഗർ, കാസർകോട് – 671121, 04994–256189. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5.
കോഴ്സുകളിലേക്ക് പ്രവേശനം
കാസർകോട് ∙ ഗവ.
ഐടിഐയിൽ ഐഎംസി നേതൃത്വത്തിൽ പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടെ ഇന്റർനാഷനൽ ഡിപ്ലോമ ഇൻ എയർകാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ എസി മെക്കാനിക്, ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനവും നൽകും.
6282238554.
വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങൾക്ക് എതിരെ നടപടി
നീലേശ്വരം∙ പൊലീസ് സ്റ്റേഷന് മുൻപിൽ നിന്നു ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ തെരു റോഡിലൂടെ വൺവേ തെറ്റിച്ച് കടന്നുവരുന്നത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനു കാരണമാകുന്നതിനാൽ ഇത്തരം വാഹനങ്ങൾക്കെതിരെ യാതൊരുവിധ മുന്നറിയിപ്പും കൂടാതെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നു നീലേശ്വരം ജനമൈത്രി പൊലീസ് അറിയിച്ചു.
സർവേയർ നിയമനം
രാജപുരം∙ മാലോത്ത്, ബേളൂർ, പനത്തടി വില്ലേജുകളിലെ ഭൂരഹിതരായ പട്ടിക വർഗക്കാർക്കായി നീക്കിവച്ച ഭൂമികളിൽ അതിർത്തി തിരിച്ച് സർവേ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കായി 20 ദിവസത്തേക്ക് 900 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 2 സർവേയർമാരെ നിയമിക്കുന്നു. താൽപര്യമുള്ള സർവേ ജോലികളിൽ പ്രാവീണ്യമുള്ള യോഗ്യരായ ഉദ്യോഗാർഥികളും, സർവേയും ഭൂരേഖയും വകുപ്പിലെ ഫീൽഡ് വിഭാഗത്തിൽ നിന്നും വിരമിച്ച സർവേയർമാരും സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി 29ന് രാവിലെ 10.30ന് കാസർകോട് കലക്ടറേറ്റിലെ സർവേ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം.
യോഗ്യത: സർവേ ട്രേഡ് പാസ്, സർവേ വകുപ്പിൽ നിന്നും വിരമിച്ച സർവേയർമാർ. ഫോൺ – 04994255010.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]