മേൽപറമ്പ് ∙ റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ വലതുകൈ മുറിച്ചുനീക്കി. മേൽപറമ്പ് കൈനോത്ത് പാർവതി നിലയത്തിൽ പ്രകാശിന്റെ (40) കയ്യാണു തോളിനു താഴെവച്ച് മുറിക്കേണ്ടിവന്നത്.
സംഭവത്തിൽ ഇന്നു പരാതി നൽകുമെന്നു പ്രകാശും കുടുംബവും പറഞ്ഞു. കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചെമ്മനാട് പെട്രോൾ പമ്പിനടുത്ത് ഓഗസ്റ്റ് 30നു രാത്രിയായിരുന്നു അപകടം. സ്കൂട്ടറിൽനിന്നു തെറിച്ചുവീണു പ്രകാശിന്റെ വലതുകയ്യിൽ പരുക്കേറ്റിരുന്നു.
കാസർകോട് ജനറൽ ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ കയ്യിൽ ഒടിവില്ലെന്നു സ്ഥിരീകരിച്ചു മുറിവിൽ മരുന്നുകെട്ടി വിട്ടയച്ചു.
പിറ്റേന്നു വേദന കുറവില്ലാത്തതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെനിന്ന് ഒന്നരമാസം വിശ്രമം നിർദേശിച്ചു.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ തോളിനു താഴെ നിറവ്യത്യാസം കണ്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെത്തിച്ചു.
കയ്യിലെ അണുബാധ ആന്തരികാവയവങ്ങളെ ബാധിക്കാതിരിക്കാനായാണു കൈ മുറിച്ചുമാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]