ഒഴിവുകൾ:
കാസർകോട് ∙ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിക്കു കീഴിൽ കാസർകോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ ഒഴിവ്. അഭിമുഖം 23ന് 11നു കാഞ്ഞങ്ങാട്ടെ ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ.
മാസ വേതനം 40000 രൂപ. 0467–2202537.
കുണ്ടംകുഴി ∙ സാവിത്രി ഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂളിലേക്ക് യുപി, ഹൈസ്കൂൾ വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനു അധ്യാപക അഭിമുഖം 21ന് 11നു സ്കൂളിൽ നടക്കും. 9496239201.
അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം കന്നഡ മീഡിയത്തിൽ യുപിഎസ്ടി ഒഴിവ്.
അഭിമുഖം 21ന് 10നു സ്കൂൾ ഓഫിസിൽ. 8547185292.
മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് (മലയാളം) അധ്യാപക ഒഴിവ്.
അഭിമുഖം 17ന് 10.30നു സ്കൂൾ ഓഫിസിൽ. 9447349295.
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 16ന് 11ന് നടക്കും. കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ നഴ്സിങ് ഓഫിസർ തസ്തിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 17ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 11ന് നടക്കും. യോഗ്യത: പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ്.
പ്രവൃത്തി പരിചയം അഭികാമ്യം. 0467 2217018. പൈവളിഗെ ∙ കായർകട്ട
പൈവളിഗെ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് സീനിയർ, സോഷ്യൽ വർക്ക് സീനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 21ന് 11നു സ്കൂളിൽ. 9961425816.
മിനി ജോബ് ഡ്രൈവ്
കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നേതൃത്വത്തിൽ വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് 10 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും.
പ്രമുഖ സ്ഥാപനങ്ങളിൽ 50ൽ അധികം ഒഴിവുകളുണ്ട്. റജിസ്റ്റർ ചെയ്യാത്തവർക്കും ഇന്ന് രാവിലെ 10നു റജിസ്ട്രേഷൻ നടത്തി പങ്കെടുക്കാം.
9207155700.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ഫാമിലി കോടതിയിലേക്ക് അഡീഷനൽ കൗൺസിലർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിറ്റിങ് ഫീസ് ദിവസം 1000 രൂപ.
രേഖകൾ സഹിതം ബയോഡേറ്റ ജഡ്ജി, ഫാമിലി കോർട്ട്, കാസർകോട്, പി.ഒ.വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ നവംബർ 11ന് അകം സമർപ്പിക്കണം. 04994–257007.
സ്പോട് അഡ്മിഷൻ
മടിക്കൈ ∙ ഗവ.
ഐടിഐയിൽ വെൽഡർ ട്രേഡിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സീറ്റ് ഒഴിവിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. 17ന് അകം നേരിട്ട് അപേക്ഷ സമർപ്പിക്കണം.
8281443470. കാസർകോട് ∙ ഗവ.
ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ 10നു സ്പോട് അഡ്മിഷൻ നടത്തും. അപേക്ഷകർ രേഖകളുമായി രക്ഷിതാവിനൊപ്പം ഹാജരാകണം.
9747183884.
സീറ്റൊഴിവ്
ബേള ∙ ഗവ.
ഐടിഐയിൽ വെൽഡർ ട്രേഡിൽ എസ്സി, എസ്ടി –27, മറ്റു വിഭാഗം –3 സീറ്റൊഴിവ്. അർഹരായവർക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും.
താൽപര്യമുള്ളവർ രേഖകൾ സഹിതം രക്ഷിതാവിനൊപ്പം നാളെ ഒന്നുവരെ നേരിട്ട് ഹാജരാകണം. 9995450781.
ഹജ് ഹൗസ്: മണ്ണ് പരിശോധന തുടങ്ങി
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ച് ഹജ് ഹൗസ് സ്ഥാപിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന ആരംഭിച്ചത്.
മണ്ണ് പരിശോധനയും പ്ലാനും പൂർത്തിയാക്കി മൂന്നുമാസം കൊണ്ട് നിർമാണം തുടങ്ങും. അടുത്തവർഷത്തെ ഹജ് ക്യാംപ് ഇവിടെ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്
ഇൻഡക്ഷൻ പ്രോഗ്രാം 19ന്
നീലേശ്വരം ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ–ഓഗസ്റ്റ് സെഷൻ യുജി/ പിജി പ്രോഗ്രാമുകളുടെ ഇൻഡക്ഷൻ പ്രോഗ്രാം 19ന് പടന്നക്കാട് നെഹ്റു കോളജിൽ നടക്കും.
40 പഠന കേന്ദ്രങ്ങളിലായി നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ.
വി.പി.ജഗതി രാജ് അഭിസംബോധന ചെയ്ത് സംസാരിക്കും. പങ്കെടുക്കുന്നവർ സ്റ്റുഡന്റ് പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.
അഡ്മിഷൻ ലഭിച്ചവർ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലേണേഴ്സ് റജിസ്ട്രേഷൻ ഗൂഗിൾ ഫോം 17ന് 3 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. 0474-2966841
നോട്ടിസ് പ്രസിദ്ധപ്പെടുത്തി
പള്ളിക്കര ∙ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടാത്ത, കാലങ്ങളായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന റോഡുകൾ പഞ്ചായത്തിന്റെ ആസ്തിയിൽ ചേർക്കുന്നതിന് നോട്ടിസ് പ്രസിദ്ധപ്പെടുത്തി.
ആക്ഷേപം ഉണ്ടെങ്കിൽ തെളിവ് സഹിതം 7 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന്
കാസർകോട് ∙ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭകളുടെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന് 10.30 മുതൽ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
പരിപാടികളുടെ സമാപനം 18ന്
കാസർകോട്∙ പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി 12 ഐസിഡിഎസ് ഓഫിസുകളുടെ നേതൃത്വത്തിൽ 1348 അങ്കണവാടികൾ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ സമാപനം 18ന് കോട്ടക്കണ്ണി മാനസ ഓഡിറ്റോറിയത്തിൽ നടത്തും. പരിപാടിയുടെ മുന്നോടിയായി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബും ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കോട്ടക്കണ്ണി മാനസ ഓഡിറ്റോറിയം വരെ പോഷൺ റാലിയും നടത്തും.
ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ശാസ്ത്രമേള 21, 22 തീയതികളിൽ
കടുമേനി ∙ ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ശാസ്ത്ര–ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള 21, 22 തീയതികളിൽ കടുമേനിയിൽ നടക്കും.
സെന്റ് മേരീസ് ഹൈസ്കൂൾ, എസ്എൻഡിപി എയുപി സ്കൂൾ എന്നീ വിദ്യാലയങ്ങൾ ചേർന്നാണ് മേളയ്ക്ക് ആതിഥ്യമരുളുന്നത്. 2500 മത്സരാർഥികൾ മേളയിൽ പങ്കെടുക്കും. സെന്റ് മേരീസ് ഹൈസ്കൂൾ, എസ്എൻഡിപി സ്കൂൾ, സെന്റ് മേരീസ് പാരിഷ് ഹാൾ, വിഷ്ണുമൂർത്തി മുണ്ട്യകാവ് ഓഡിറ്റോറിയം എന്നിവടങ്ങളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. മേളയുടെ ലോഗോ പ്രകാശനം സെന്റ് മേരീസ് ഹൈസ്കൂളിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മേഴ്സി മാണി നിർവഹിച്ചു.
ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജസീന്ത ജോൺ അധ്യക്ഷയായി. സ്കൂൾ മാനേജർ ഫാ.
മാത്യു വളവനാൽ, എസ്എൻഡിപി സ്കൂൾ മാനേജർ പി.വി.പ്രദീപ്കുമാർ, പ്രധാനാധ്യപകരായ എം.എ.ജിജി, വിജയശ്രീ, പിടിഎ പ്രസിഡന്റുമാരായ ദിലീപ് ടി.ജോസഫ്, പി.ജെ.ഷൈജുമോൻ എന്നിവർ പ്രസംഗിച്ചു.
ജലവിതരണം മുടങ്ങും
കാസർകോട് ∙ അമൃത് പദ്ധതിയുടെ ഭാഗമായി കാസർകോട് പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് ജംക്ഷനിലെ പൈപ്ലൈനിൽ ഇന്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും കാസർകോട് നഗരസഭ, മധൂർ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
കാസർകോട് ∙ ചട്ടഞ്ചാൽ – ബിട്ടിക്കൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ നവംബർ 5 വരെ നിരോധിച്ചു. വാഹനങ്ങൾ വ്യവസായ പാർക്ക് റോഡിലൂടെ പോകണം.
ഗതാഗത നിയന്ത്രണം
നീലേശ്വരം ∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഏമ്പക്കാൽ–പച്ചക്കുണ്ട് റോഡ് കൾവർട്ട് പ്രവൃത്തി നടത്തുന്നതിനാൽ ഈ മാസം 17 മുതൽ നവംബർ 17 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് മടിക്കൈ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]