
വെള്ളരിക്കുണ്ട് ∙ വന്യജീവി ശല്യത്തിനെതിരെ കർഷക സ്വരാജിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കമായി. വെള്ളരിക്കുണ്ട് മേഖലയിൽനിന്ന് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട
ജോയിച്ചൻ കൊച്ചുമറ്റം, ജോസ് മാടത്താനി, വെളുത്തൻ താഴത്തുവീട്ടിൽ, കെ.കെ.കൃഷ്ണൻ എന്നിവരുടെ ഛായാചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് വൻ പ്രകടനത്തോടെയാണ് കർഷകർ സമരപ്പന്തലിൽ എത്തിയത്. തുടർന്ന് ഫോട്ടോയിൽ ബന്ധുക്കളും സമരസമിതി നേതാക്കളും പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.
റിട്ട. ഐജി കെ.വി.മധുസൂദനൻ സമരപതാക ഉയർത്തി.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷനായി. സി.ആർ നീലകണ്ഠൻ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഓർഡിനേറ്റർ കെ.വി.ബിജു, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, എസ്.മോഹൻ, സൂര്യനാരായണ ഭട്ട്, ഫൊറോനാ വികാരി ഫാ.ഡോ.ജോൺസൺ അന്ത്യാകുളം, ടി.പി.തമ്പാൻ, കൂക്കൾ ബാലകൃഷ്ണൻ, കെ.വി.കൃഷ്ണൻ, സണ്ണി പൈകട, ബേബി ചെമ്പരത്തി എന്നിവർ പ്രസംഗിച്ചു.
എല്ലാ ദിവസവും വൈകിട്ട് നാലു മണി മുതൽ 6 വരെയാണ് സത്യഗ്രഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]