
പാലക്കുന്ന്∙ കോട്ടിക്കുളം നിവാസികൾ കാത്തിരിക്കുന്ന റെയിൽവേ മേൽപാലം യാഥാർഥ്യമാക്കാത്തതിനെതിരെ സമരത്തിനിറങ്ങി പ്രതിഷേധക്കാർ. കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്ന സമരത്തിൽ ഒട്ടേറെ പേർ അണിനിരുന്നു. കോട്ടിക്കുളം / പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, ജമാഅത്ത് കമ്മിറ്റി, തീയ മഹാസഭ, മറ്റു സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ അണിനിരന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും ഏകോപിപ്പിച്ചു വലിയ രീതിയിലുള്ള പ്രതിഷേധ സമരം നടത്തണമെന്ന് ഏകസ്വരത്തിൽ സമരാംഗങ്ങൾ ആവശ്യപ്പെട്ടു.ജനങ്ങൾ കൂട്ടായി നടത്തിയ ഈ സമരത്തിൽ പത്മരാജൻ ഐങ്ങോത്ത്, ശ്രീനാഥ് ശശി, കോട്ടിക്കുളം – പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജംഷീദ് പാലക്കുന്ന്, കണ്ണൻ കരുവാക്കോട് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]