
ചട്ടഞ്ചാൽ∙ ബെണ്ടിച്ചാൽ മണ്ഡലിപ്പാറയിലെ ഉപയോഗ ശൂന്യമായ വാട്ടർ ടാങ്ക് അപകട ഭീഷണിയിൽ.
ചെമ്മനാട് പഞ്ചായത്തിലെ മണ്ഡലിപ്പാറ അങ്കണവാടിക്കു സമീപത്തെ വാട്ടർ ടാങ്കാണു അപകടഭിഷണിയായിട്ടുള്ളത്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി മുപ്പതിലേറെ വർഷങ്ങൾക്കു മുൻപാണ് 15 അടിയോളം ഉയരത്തിലാണ് ഇരുമ്പിൽ ടാങ്കും തൂണുകളും നിർമിച്ചത്.
6 തൂണുകളാണ് ഇതിനുള്ളത്. ടാങ്കും തൂണുകളും തുരുമ്പെടുത്തിട്ടുണ്ട്. ശക്തമായ കാറ്റടിക്കുമ്പോൾ ഈ പ്രദേശത്തുള്ള ഭയത്തിലാണ് കഴിയുന്നത്.
അങ്കണവാടിയുടെ മതിലിനു പുറത്താണ് ടാങ്കുള്ളത്.
ഇതിനു സമീപത്തായി യുവധാര കലാകായിക വേദി, ഭജന മന്ദിരം ഉൾപ്പെടെയുണ്ട്. സമീപത്തായി വീടുകളും ഏറെയുണ്ട്.
കാറ്റിലും മഴയിലും ഇതു അപകടസാധ്യത ഏറെയാണെന്നു നാട്ടുകാർ പരാതിപ്പെട്ടു. അപകട
ഭീഷണിയിലായ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റണമെന്നു ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ എന്നിവർക്കു പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. വലിയ അപകടത്തിനു മുൻപേ ഇതു പൊളിച്ചുമാറ്റണം എന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]