
കാസർകോട്∙ നഗരത്തിലെ തിരക്കേറിയ നായക്സ് റോഡിൽ അപകടം പതിവാകുന്നു. ഇന്നലെ രാവിലെ ബാങ്ക് റോഡിൽ നിന്നു ചന്ദ്രഗിരി ജംക്ഷൻ ഭാഗത്തേക്കു വരികയായിരുന്ന കാറിന്റെമുൻ ഭാഗം ഓവുചാലിലെ വീണു.
ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. അവിടെയുണ്ടായിരുന്ന യാത്രക്കാരും മറ്റു വാഹനയാത്രക്കാരും ചേർന്നു ഓവുചാലിൽ വീണ കാർ ഉയർത്തുകയായിരുന്നു.
ഈ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വൺവേ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെയായില്ല.
ഈ പാതയിൽ ഇരുഭാഗത്തേക്കുമായി നൂറുകണക്കിനു വാഹനങ്ങൾ പോകുന്നത്. ചരക്കുലോറികൾ അടക്കം ഇതിലൂടെ പോകുന്നതിനാലാണ് ഗതാഗതക്കുരുക്ക് ഏറെയുണ്ടാകുന്നത്.
ഇതിനു നടപടി വേണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]