
തൃക്കരിപ്പൂർ ∙ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ വലിയപറമ്പ് പഞ്ചായത്തിൽ ആയുർവേദ ചികിത്സയിൽ ടൂറിസം മേഖലയ്ക്കു കൂടി സൗകര്യമൊരുക്കുന്നവിധം മാടക്കാലിലെ ഗവ.ആയുവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ ആയുർവേദ ചികിത്സയ്ക്ക് ആധുനിക സംവിധാനം ഒരുക്കുന്നു. വിവിധ സൗകര്യങ്ങളോടെ പഞ്ചകർമ ചികിത്സാ കോംപ്ലക്സ് നിർമിക്കുന്നതിനു ദേശീയ ആയുഷ് മിഷൻ 90 ലക്ഷം രൂപ അനുവദിച്ചു.
വിദേശികളെ ഉൾപ്പെടെ ആകർഷിക്കുന്ന വിധത്തിലുള്ള സംവിധാനമാണു മെഡിക്കൽ വാല്യു ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്.
പഞ്ചകർമ കോംപ്ലക്സ് ബ്ലോക്കിൽ പരിശോധനാ മുറികൾ, കാത്തിരിപ്പുകേന്ദ്രം, ആധുനിക പഞ്ചകർമ തിയറ്ററുകൾ, ഫാർമസി,യോഗ ഹാൾ, പാർക്കിങ് ഏരിയ എന്നിവ ഉൾപ്പെടും. വികസനത്തിനാവശ്യമായ സ്ഥലം ക്രമീകരിക്കും.
ജില്ലയിലെ ആയുർവേദ സ്ഥാപനങ്ങളിൽ ആദ്യത്തെ ദേശീയ അംഗീകാരം(എൻഎബിഎച്ച്) നേടിയ ആയുഷ് ആയുർവേദ സ്ഥാപനം കൂടിയാണു മാടക്കാൽ ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]