
മുള്ളേരിയ ∙ ഇഷ്ടം പോലെ വെള്ളമുണ്ടായിട്ടും ഈ മഴക്കാലത്ത് കലക്കവെള്ളം കുടിക്കേണ്ട ഗതികേടിലാണ് കാറഡുക്ക പഞ്ചായത്തിലെ മൂടാംകുളത്തെ നാൽപതോളം വീട്ടുകാർ.
സമീപത്തെ ചെങ്കൽ ക്വാറിയിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് ഈ പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമാക്കുന്നത്.അനധികൃതമായി പ്രവർത്തിക്കുന്ന ഈ ക്വാറി അടച്ചുപൂട്ടിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്ക് നിവേദനം നൽകി. ഇതിന്റെ തൊട്ടടുത്ത് അങ്കണവാടിയും കാറഡുക്ക പഞ്ചായത്തിന്റെ ബഡ്സ് സ്കൂളും ഉണ്ട്.
ക്വാറിയിലെ ശബ്ദം കാരണം ഇവിടെ കുട്ടികളുടെ പഠനം ബുദ്ധിമുട്ടിലാണെന്നും നാട്ടുകാർ പറയുന്നു.ഒരു വർഷം മുൻപാണ് ഇവിടെ ക്വാറി തുടങ്ങിയത്.
ഇപ്പോൾ 2 ഏക്കറോളം ഭാഗത്ത് ഖനനം കഴിഞ്ഞു. അവിടെ 10 മീറ്ററോളം ആഴത്തിലുള്ള വലിയ കുഴിയാണ്.
ഇതിൽ മഴവെള്ളം കെട്ടിനിന്നാണ് സമീപത്തെ കിണറുകളിലേക്ക് ആഴ്ന്നിറങ്ങുന്നത്.മറ്റൊരു ഭാഗത്ത് പുതിയ ഖനനം ആരംഭിച്ചിട്ടുമുണ്ട്. സ്വകാര്യസ്ഥലം വാങ്ങിയാണ് ക്വാറി ഉടമ ഖനനം നടത്തുന്നത്.
ഇതിന്റെ നാലുഭാഗത്തും വീടുകളാണ്. വേനൽക്കാലത്ത് പൊടിശല്യവും രൂക്ഷമാണെന്ന് പരാതിയിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]