കാഞ്ഞങ്ങാട് ∙ കർണാടകയുടെ സമ്മതപത്രത്തിൽ തട്ടി നിലച്ച കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്ക് പകരമായി കാഞ്ഞങ്ങാട്–പാണത്തൂർ ‘മലയോര മെട്രോ’ നടപ്പിലാക്കണമെന്ന ആവശ്യമായി ജോസ് കൊച്ചിക്കുന്നേൽ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.
ബേക്കൽ ഫോർട്ട് സ്റ്റേഷന്റെ സമീപത്ത് നിന്നു തുടങ്ങി വെള്ളിക്കോത്ത്, മൂലക്കണ്ടം, കോട്ടപ്പാറ വഴി പാണത്തൂരിൽ അവസാനിക്കുന്നതാണ് പാത. 40 കിലോമീറ്റർ ദൂരമുള്ള പാതയിൽ കോട്ടപ്പാറ, പാറപ്പള്ളി, ഗുരുപുരം, കോടോം, ബേളൂർ തട്ട്, ഒടയംചാൽ, ചുള്ളിക്കര, രാജപുരം, കള്ളാർ, മാലക്കല്ല്, കോളിച്ചാൽ, പനത്തടി, ബളാംതോട്, പാണത്തൂർ എന്നിവിടങ്ങളിൽ മെട്രോ സ്റ്റേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
20 കിലോമീറ്ററിൽ രണ്ടു റീച്ചുകളായി നിർമിക്കാമെന്നും ഇദ്ദേഹം തയാറാക്കിയ പ്രൊജക്ട് റിപ്പോർട്ടിൽ പറയുന്നു.
പിപിപി മോഡലിൽ പദ്ധതി യഥാർഥ്യമാക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. 9500 കോടിയാണ് ചെലവ് കണക്കാക്കുന്നത്. കുറഞ്ഞ തോതിൽ സ്ഥലം ഏറ്റെടുത്താൽ മതിയാകും.
റാണിപുരം, ബോക്കൽ കോട്ട, ആനന്ദാശ്രമം, തലക്കാവേരി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പാത ഗുണം ചെയ്യും. കാലക്രമേണ കർണാടകയിലേക്ക് പാത തുറന്നു കിട്ടുമെന്നും എൻജിനീയറായ ഇദ്ദേഹം പറയുന്നു. കാഞ്ഞങ്ങാട്–കാണിയൂർ പാതയ്ക്ക് കർണാടക പച്ചക്കൊടി കാട്ടാത്തതാണ് മുടങ്ങാൻ കാരണം.
റെയിൽവേ ലാഭകരമെന്ന് കണ്ടെത്തിയ റൂട്ടുകളിൽ ഒന്നായിരുന്നു ഇത്. കേരളം സമ്മതപത്രം നൽകിയിട്ടും കർണാടകയുടെ ഭാഗത്ത് നിന്നു അനുകൂല തീരുമാനം ഇല്ലാത്തതാണ് കാഞ്ഞങ്ങാട്–കാണിയൂർ പാതയെന്ന സ്വപ്നം നീളുന്നതിന് കാരണമാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

