മൊഗ്രാൽപുത്തൂർ ∙ മത്സ്യവുമായി പോവുകയായിരുന്ന ലോറി ടയർ പൊട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു റോഡിനു കുറുകെ മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ മൊഗ്രാൽപുത്തൂരിലാണ് അപകടം.
കോഴിക്കോട്ടുനിന്ന് മത്സ്യവുമായി മംഗളൂരു ഉള്ളാളിലെ ഫാക്ടറിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ വടകര സ്വദേശി വിജിൻ കുമാർ (35) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാർ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിൽ 2 യൂണിറ്റെത്തി മറിഞ്ഞ ലോറിയിലെ മത്സ്യം മറ്റു വാഹനങ്ങളിലേക്ക് മാറ്റിയശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി.
അപകടത്തെ തുടർന്നു ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ലോറിയിൽനിന്ന് റോഡിലേക്ക് ഒഴുകിയ ഓയിലും മീൻ വെള്ളവും വൃത്തിയാക്കി. സേനാംഗങ്ങളായ ഇ.പ്രസീദ്, സി.വി.ഷബിൽ കുമാർ, പി.രാജേഷ്, എസ്.അരുൺകുമാർ, കെ.വി.ജിതിൻ കൃഷ്ണൻ, ജെ.ബി.
ജിജോ, അതുൽ രവി, ഹോം ഗാർഡുമാരായ പി.വി.കെ.രഞ്ജിത്ത്, കെ. സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

