കാസർകോട് ∙നീലേശ്വരം കരിന്തളം വടക്കേ പുലിയന്നൂരിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി യുവതി ആത്മഹത്യ ചെയ്തു. വടക്കേ പുലിയന്നൂരിലെ കെ.വി.
വിജയന്റെ ഭാര്യ സവിത (48) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ട് അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണ് സവിതയെ തീ പടർന്ന നിലയിൽ കണ്ടെത്തിയത്.
വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സാരമായി പൊള്ളലേറ്റ സവിത മരണപ്പെട്ടിരുന്നു. ഭർത്താവ് ജോലിക്കും മകൻ സ്കൂളിലേക്കും പോയ സമയത്താണ് സംഭവം.
കരിവെള്ളൂർ പുത്തൂർ സ്വദേശിനിയാണ്. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]