
പനത്തടി ∙ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെക്കിങ് പാതയിൽ ഇന്നലെ രാവിലെ മുതൽ കാട്ടാന നിലയുറപ്പിച്ചതോടെ സഞ്ചാരികൾക്ക് മല കയറാനായില്ല. കർണാടകയിൽ നിന്നുൾപ്പെടെ എത്തിയ ഒട്ടേറെ സഞ്ചാരികളാണ് ട്രെക്കിങ് നടത്താനാകാതെ നിരാശരായി മടങ്ങിയത്.
ദിവസവും വനത്തിലൂടെ റാണിപുരം മാനിമലയിലെ പുൽമേട്ടിലേക്ക് സഞ്ചാരികളെ കയറ്റിവിടുന്നതിനു മുൻപായി വനംവകുപ്പ് ട്രെക്കിങ് പാതയിൽ വന്യമൃഗങ്ങൾ തമ്പടിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തും.
ഇന്നലെ രാവിലെ പരിശോധന നടത്തുന്നതിനിടെയാണ് പാതയിൽ കാട്ടാനയുള്ളത് കണ്ടത്. ഇതോടെ ട്രെക്കിങ് നിർത്തിവച്ചു.
പുൽമേട്ടിൽ ഇന്നലെ രാവിലെ മുതൽ കനത്ത കോടമഞ്ഞ് രൂപപ്പെട്ടതിനാൽ ആനകൾ അടുത്തെത്തിയാൽപോലും കാണാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇന്നു പരിശോധന നടത്തി കാട്ടാനകളില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സഞ്ചാരികളെ കയറ്റിവിടാനാണ് തീരുമാനം. അതേ സമയം റാണിപുരം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]