
പെരിയ ∙ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പെരിയ പെരിയോക്കി റസിഡന്റ്സ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിന്. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ ഇന്റർലോക്കുകൾ ഇളകി നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
ഇരുചക്ര വാഹനങ്ങൾ വരെ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്.
തെരുവുനായ ശല്യവും രോഗികളെ ഭീതിയിലാക്കുന്നു. തെരുവ് വിളക്കുകൾ ഇല്ലാത്തതിന് പരിഹാരമായി ഒപി വിഭാഗത്തിന് സമീപം ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും അസോസിയേഷൻ പൊതുയോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]