ചെറുവത്തൂർ∙ ബസ് സ്റ്റാൻഡിലെ അപകടങ്ങൾ ഒഴിവാക്കാൻ കർശനമായ വ്യവസ്ഥകൾ നടപ്പിലാക്കാൻ പഞ്ചായത്ത്തല യോഗത്തിൽ തീരുമാനം. ബസുകളുടെ മത്സര ഓട്ടങ്ങൾ മറ്റും നിരീക്ഷിക്കാനും അനധികൃത പാർക്കിങ് തടയാനും സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ കയറുന്നത് തടയാനും തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ചെറുവത്തൂർ ബസ് സ്റ്റാൻഡിന് അകത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.
കഴിഞ്ഞദിവസം സ്ത്രീ ബസിടിച്ചു മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്യാനും ഇയാളെ പരിശീലനത്തിനു മലപ്പുറത്തേക്ക് അയയ്ക്കാനും തീരുമാനിച്ചതായി ആർടിഒ അറിയിച്ചു.
ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പാക്കനാർ തിയറ്ററിന്റെ ഭാഗത്തെ ബൈപാസ് റോഡിൽ കൂടി സ്റ്റാൻഡിൽ പ്രവേശിച്ച് പടിഞ്ഞാറ് ഭാഗത്ത് കൂടിയാണ് പുറത്തേക്ക് പോകേണ്ടത്. 15 മിനിറ്റ് സമയം മാത്രമാണ് ബസുകൾക്ക് സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ അനുവാദമുള്ളു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷയായി. ചന്തേര എസ്.ഐ പ്രശാന്ത്.
എ.എം.വി.ഐ ടി.ഗജേഷ് തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]