നീർച്ചാൽ ∙ വിഷ്ണുമൂർത്തിനഗർ –ഐടിഐ തൈവളപ്പ് റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാൽ ഇത് വഴിയുള്ള യാത്ര ദുസ്സഹം. വർഷങ്ങളായി ടാറിങ് നടത്താത്ത ഈ ചെമ്മൺ പാത ചെളിയും ചരലും നിറഞ്ഞതിനാൽ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്.
നീർച്ചാൽ മധൂർ റോഡിനെയും കുമ്പള കെഎസ്ടിപി റോഡിനെയും ബന്ധിപ്പിക്കുന്ന ഇടറോഡാണിത്. ഇടറോഡിലൂടെ പുറത്തിറങ്ങിയാലാണ് മറ്റു റോഡുകളിൽ പ്രവേശിച്ച് വിവിധയിടങ്ങളിലേക്ക് പോകാനാവുന്നത്.ഒന്നര കിലോമീറ്റർ റോഡിന്റെ ഒരു ഭാഗമായ ബേള ഐടിഐയുടെ സമീപത്ത് കൂടി 100മീറ്റർ 4ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് ചെയ്തിരുന്നു.
നീർച്ചാൽ മധൂർ റോഡ് ഭാഗത്ത് ഏണിയർപ്പിൽ നിന്നു 100 മീറ്റർ കോൺക്രീറ്റ് ചെയ്യുന്നതിനു എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും ടെൻഡർ നടപടികളായിട്ടില്ല.
25 വീട്ടുകാരാണ് ഇവിടയുള്ളത് റോഡ് പൂർണമായും നവീകരിച്ചാൽ ഇവർക്ക് ഇരു റോഡുകളിലേക്കും പോകാനാവൂ. ഈ പഞ്ചായത്ത് റോഡിലൂടെ യാത്ര ചെയ്താണ് പ്രദേശവാസികൾ നീർച്ചാൽ ബദിയടുക്ക,മധൂർ,വിദ്യാനഗർ,കാസർകോട്,സീതാംഗോളി,കുമ്പള എന്നിവിടങ്ങളിലേക്ക് പോകുന്നത്.ഈ റോഡിലൂടെ ഇപ്പോൾ വാഹനങ്ങൾ പോകാത്തതിനാൽ യാത്ര ദുരിതത്തിലായി. ലഭ്യമാകുന്ന പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് ഭാഗികമായി നവീകരിക്കുമെന്നും ടെൻഡർ നടപടിയാകുന്നതോടെ ബാക്കി ഭാഗം കൂടി നവീകരിക്കാനാവുമെന്നും വാർഡ് അംഗം സ്വപ്ന പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]