
കുറ്റിക്കോൽ ∙ കുറ്റിക്കോൽ ടൗണിന്റെ ഹൃദയഭാഗത്തു പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ ഓഫിസിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിൽ. ഒട്ടേറെ കാൽനടയാത്രക്കാരും വിദ്യാർഥികളും നടന്നുപോകുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്. മതിലിനരികിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
എപ്പോൾ വേണമെങ്കിലും അടർന്നു വീഴാം. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
മതിലിന്റെ കുറച്ചുഭാഗം ഏതാനും വർഷങ്ങൾക്കു മുൻപ് തകർന്നിരുന്നു എന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മതിലിന്റെ തൊട്ടടുത്ത കെട്ടിടത്തിലാണ് ഒട്ടേറെ ജനങ്ങൾ ആശ്രയിക്കുന്ന റേഷൻകടയും വില്ലേജ് ഓഫിസും പ്രവർത്തിക്കുന്നത്. അവിടേക്കു പോകാൻ ഉപയോഗിക്കുന്ന എളുപ്പവഴിയിലാണ് വർഷങ്ങളായി അപകടം പതിയിരിക്കുന്നത്.
കുറ്റിക്കോൽ എയുപി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും ഈവഴി ഉപയോഗിക്കാറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]