
കാഞ്ഞങ്ങാട് ∙ അജാനൂർ കടപ്പുറത്തു കടലേറ്റം രൂക്ഷം. വീടുകൾക്കും മീനിറക്ക് കേന്ദ്രത്തിനും ഭീഷണിയായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് ഇറിഗേഷൻ വകുപ്പ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു.
ആദ്യം റവന്യു ഉദ്യോഗസ്ഥരാണു സ്ഥലം സന്ദർശിച്ചത്. പിന്നാലെയെത്തിയ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെയാണു നാട്ടുകാർ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ കലക്ടറെ വിവരമറിയിച്ചു.
ചിത്താരിപ്പുഴ ഗതിമാറി മീനിറക്ക് കേന്ദ്രം ഏതുനിമിഷവും കടലെടുക്കുന്ന സ്ഥിതിയാണ്.
ഇതിനു പരിഹാരമായി പുഴയുടെ ഗതി മാറ്റാൻ നാളെ മണൽചാക്ക് വിരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണു പ്രതിഷേധം തണുത്തത്. വിവരമറിഞ്ഞു പൊലീസും സ്ഥലത്തെത്തി. കടൽഭിത്തി നിർമാണത്തിന് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ 25 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് ഉടൻ അനുമതി നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
മീനിറക്ക് കേന്ദ്രത്തിനു സമീപത്തെ കൂടിയാണു ചിത്താരിപ്പുഴ ഇപ്പോൾ കടലിൽ പതിക്കുന്നത്. വർഷങ്ങൾക്കു മുൻപു സമാനമായി പുഴ ഗതി മാറി മീനിറക്ക് കേന്ദ്രത്തിനു സമീപത്തു കൂടി ഒഴുകിയിരുന്നു.
അന്നു മത്സ്യത്തൊഴിലാളികളുടെ പരിശ്രമഫലമായി പുഴയുടെ ഒഴുക്കു മാറ്റി മീനിറക്ക് കേന്ദ്രം സംരക്ഷിക്കുകയായിരുന്നു. കടലേറ്റം രൂക്ഷമായതോടെ വീടുകൾക്കും ഭീഷണിയുണ്ട്.
രകടലിൽനിന്ന് 500 മീറ്റർ ദൂരത്തിലുള്ള മേശന്റെ വീടിനാണു കൂടുതൽ ഭീഷണി. 500 മീറ്റർ നീളത്തിൽ കടൽഭിത്തി തകർന്നു.
ഒട്ടേറെ തെങ്ങുകളും കടപുഴകി വീണു. അജാനൂർ മീനിറക്ക് കേന്ദ്രത്തിലേക്കുള്ള റോഡ് കടലെടുത്തു.
പഞ്ചായത്ത് നിർമിച്ച കോൺക്രീറ്റ് കടൽ ഭിത്തിയും പൂർണമായി തകർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]