
മഴ രണ്ടു ദിവസം കൂടി തുടർന്നേക്കും
കാസർകോട് ∙ ഇന്നലെ പുലർച്ചെ മുതൽ മഴ കനത്തതോടെ ജില്ലയിൽ യെലോ അലർട്ട് ഓറഞ്ചിലേക്കു മാറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെയാണു കാലാവസ്ഥാ വകുപ്പ് അലർട്ട് ഇറക്കിയത്.
ഇന്നു യെലോ അലർട്ട് ആണെങ്കിലും മഴ കടുത്താൽ മാറ്റമുണ്ടായേക്കും. നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
17നു യെലോ, 18ന് ഓറഞ്ച് അലർട്ടുകളുമാണ്. കേരളത്തിൽ നിലവിലെ മഴ അടുത്ത 2 ദിവസം കൂടി തുടരാനാണു സാധ്യത.
വെറ്ററിനറി സർജൻ നിയമനം
കാസർകോട് ∙ മൃഗസംരക്ഷണ വകുപ്പ് മഞ്ചേശ്വരം ബ്ലോക്കിൽ വീട്ടുപടിക്കൽ രാത്രികാല മൃഗചികിത്സാ സേവനത്തിനു വെറ്ററിനറി സർജൻ തസ്തികയിലേക്ക് 89 ദിവസത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം 19ന് 12നു സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04994–224624.
മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനങ്ങൾക്കായി വെറ്ററിനറി സർജൻ തസ്തികയിലേക്കു നിയമനം നടത്തുന്നു. അഭിമുഖം 19ന് 11നു സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.
പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളിലാണ് നിയമനം. 04994–255483.
മൊബൈൽ സർജറി യൂണിറ്റ് പ്രവർത്തനത്തിനായി പി.ജി വെറ്ററിനറി സർജൻ തസ്തികയിലേക്കു നിയമനം നടത്തുന്നു. അഭിമുഖം 19ന് 11.30നു സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.
04994–255483.
അധ്യാപക ഒഴിവ്
കാസർകോട് ∙ ഗവ. കോളജിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവ്.
അഭിമുഖം 18ന് 10നു പ്രിൻസിപ്പൽ ഓഫിസിൽ. 04994–256027.
പെർഡാല ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മ്യൂസിക്, എച്ച്എസ്ടി തയ്യൽ, യുപിഎസ്ടി ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. 9048405684.
കാഞ്ഞങ്ങാട് ∙ അജാനൂർ ഗവ.ഫിഷറീസ് യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 10നു നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]