കുമ്പള ∙ ആരിക്കാടി ടോൾ പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റി നടത്തുന്ന ജനകീയ സമരത്തിനിടെ സംഘർഷം. ഇന്നലെ രാത്രിയോടെ ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ സമരമുഖത്തേക്ക് ഇരച്ചെത്തി.
ഈ സമയത്തു പ്രകടനവുമായെത്തിയവർ ടോൾ ബൂത്തിൽ ചുങ്കം പിരിക്കാനിരിക്കുകയായിരുന്ന ജീവനക്കാരെ ഇറക്കിവിട്ടു. ഇതുതടയാൻ പൊലീസ് ശ്രമിച്ചപ്പോൾ പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
ഇതിനിടെ ടോൾപ്ലാസയുടെ ക്യാമറകളും തൂണും നശിപ്പിച്ചതായും പരാതിയുണ്ട്.
ക്യാമറകൾ സമരക്കാർ കൊണ്ടുവന്ന കറുത്തതുണികൊണ്ടു മൂടിയ നിലയിലായിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസും ശ്രമിച്ചു. പൊലീസുമായുണ്ടായ വാക്കേറ്റം ഉന്തും തള്ളിലും കലാശിച്ചു.
ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. സമരപ്പന്തലിൽനിന്ന് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ സമരക്കാരോടു സംയമനം പാലിക്കാനും പിരിഞ്ഞുപോകാനും അഭ്യർഥിച്ചു.
ടോൾ പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജനകീയസമരം മൂന്നാം ദിവസത്തിലേക്കു കടക്കുകയാണ്.
രാപകൽ വ്യത്യാസമില്ലാതെ സമരപ്പന്തലിലേക്കു വിവിധ പ്രദേശങ്ങളിൽനിന്ന് ഐക്യദാർഢ്യവുമായി രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ എത്തിയതോടെ ഇതു നാടിന്റെ സമരമായി മാറുകയാണ്.
സമരത്തിന്റെ ആദ്യദിവസം രാവിലെ മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെ സമരപ്പന്തലിലായിരുന്ന എ.കെ.എം.അഷ്റഫ് എംഎൽഎ ഇന്നലെ രാവിലെ വീണ്ടുമെത്തി. ആരിക്കാടിയിൽ ടോൾ പ്ലാസ നിർമിക്കുന്നതിനെതിരെ സമരസമിതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ധൃതിപിടിച്ചു ടോൾ പിരിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ നയത്തിനെതിരെയാണു സമരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

