കാസർകോട്∙ ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിൽ 16 ഡിവിഷനുകളിൽ ഫല പ്രഖ്യാപനം പൂർത്തിയായപ്പോൾ എൽഡിഎഫ് മുന്നിൽ. എൽഡിഎഫ് 8 (സിപിഎം 5, സിപിഐ 1, എൽജെഡി, കേരള കോൺഗ്രസ് എം ഒന്നു വീതം), യുഡിഎഫ് 7 (കോൺ 3, ലീഗ് 4), ബിജെപി 1 എന്നതാണ് നിലവിലെ കക്ഷിനില.
പുത്തിഗെ, ബേക്കൽ ഡിവിഷനുകളിൽ കലക്ടർ റീ കൗണ്ടിങ്ങിന് ഉത്തരവിട്ടു.
ജില്ലാ വരണാധികാരി എന്ന നിലയിൽ കലക്ടർക്ക് ലഭിച്ച പരാതി പരിഗണിച്ചാണ് ഇന്ന് രാവിലെ 8ന് വീണ്ടും വോട്ടെണ്ണുന്നത്. ഇതിൽ പുത്തിഗെ ഡിവിഷനിൽ 408 വോട്ടിന് യുഡിഎഫും ബേക്കൽ ഡിവിഷനിൽ 267 വോട്ടിന് എൽഡിഎഫുമാണ് നിലവിൽ വോട്ടെണ്ണിയപ്പോൾ വിജയിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിൽ നിന്ന് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചു പിടിച്ചത്.
ഇത്തവണയും നിലവിൽ ഒരു ഡിവിഷനാണ് എൽഡിഎഫിന് അധികം നേടാനായത്. യുഡിഎഫും എൽഡിഎഫും 7 വീതം സീറ്റ് നേടിയപ്പോൾ ചെങ്കള ഡിവിഷനിൽ ജയിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ വിജയത്തിലൂടെയായിരുന്നു എൽഡിഎഫ് ഭരണം.
എൻഡിഎയ്ക്ക് 2 ഡിവിഷനിലായിരുന്നു ജയം. എൽഡിഎഫിൽ സിപിഎം 4, സിപിഐ 1,കേരള കോൺഗ്രസ് എം 1,എൽജെഡി 1, യുഡിഎഫിൽ മുസ്ലിംലീഗ് 4, കോൺഗ്രസ് 3 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷിനില.
2 ഡിവിഷനുകളിൽ അനിശ്ചിതത്വം
ഈ തിരഞ്ഞെടുപ്പിൽ പുത്തിഗെ ഡിവിഷൻ എൻഡിഎയിൽ നിന്നു യുഡിഎഫ് പിടിച്ചെടുത്തതോടെ എൻഡിഎ സീറ്റ് ഒന്നിൽ ഒതുങ്ങിയത് ബിജെപിക്കു കനത്ത പ്രഹരമായി.
എന്നാൽ ഇവിടെ ബിജെപിയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് പ്രഖ്യാപിച്ചതോടെ ഫലം അനിശ്ചിതത്തിലായി. യുഡിഎഫ് സ്ഥാനാർഥി ഡിസിസി ജനറൽ സെക്രട്ടറി എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര ബിജെപി ജില്ലാ സെക്രട്ടറി മണികണ്ഠറൈക്കെതിരെ 418 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അട്ടിമറി ജയം നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
ഇത്തവണ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യുഡിഎഫ് പിടിച്ചെടുത്തത്. സിപിഎമ്മിലെ മുഹമ്മദ് ഹനീഫയെക്കാൾ 2693 വോട്ട് ഭൂരിപക്ഷത്തിലാണ് സോമശേഖര ജയിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം 16455 വോട്ട് നേടിയിരുന്നു. ബിജെപി 17647, കോൺഗ്രസ് 11201 എന്നിങ്ങനെയായിരുന്നു വോട്ട് നില.
ജില്ലാപഞ്ചായത്തിൽ പുതുതായി രൂപം കൊണ്ട
ബേക്കൽ ഡിവിഷനിൽ ടി.വി.രാധിക (സിപിഎം) 267 വോട്ട് ഭൂരിപക്ഷത്തിലാണ് മുസ്ലിംലീഗിലെ ഷഹീദ റാഷിദ് കുണിയയെയാണ് പരാജയപ്പെടുത്തിയത്. എന്നാൽ യുഡിഎഫിന്റെ പരാതിയെ തുടർന്ന് ഇവിടെയും റീ കൗണ്ടിങ് പ്രഖ്യാപിച്ചു.
ടി.വി.രാധിക (സിപിഎം) 17298, ഷഹീദ റാഷിദ് കുണിയ (മുസ്ലിംലീഗ്) 17031, മാലതി രാഘവൻ (ബിജെപി) 5215 എന്നിങ്ങനെയാണ് വോട്ട് നില.
വാർഡുകൾ തിരിച്ചുപിടിച്ച് മുന്നണികൾ
കഴിഞ്ഞതവണ എൽഡിഎഫ് സ്വതന്ത്രനിലൂടെ നഷ്ടമായ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷൻ യുഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സഹർബാനു സാഗറിനെ 13885 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മുസ്ലിംലീഗിലെ ജസ്ന മനാഫ് യുഡിഎഫിനു വിജയം നേടിക്കൊടുത്തത്.
ദേലംപാടി ഡിവിഷൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചു പിടിച്ചു.
യുഡിഎഫിലെ പ്രേമയെ 1632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി സിപിഎമ്മിലെ വത്സലയാണ് ഇടതുമുന്നണിക്കു തിരിച്ചു പിടിക്കാൻ സഹായിച്ചത്. ഇത്തവണ സിവിൽ സ്റ്റേഷൻ ഡിവിഷനിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
മുസ്ലിംലീഗിലെ പി.ബി.ഷഫീഖ് ആയിരുന്നു കഴിഞ്ഞ തവണ ഇവിടെ നിന്ന് 263 വോട്ട് ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. ബദിയടുക്ക ഡിവിഷൻ ഇത്തവണ ബിജെപി നിലനിർത്തി.
വിവിധ മുന്നണികൾ നേടിയ ഡിവിഷനുകൾ
എൽഡിഎഫ് : ദേലംപാടി, കുറ്റിക്കോൽ, കയ്യൂർ, ചെറുവത്തൂർ, മടിക്കൈ (സിപിഎം), പെരിയ(സിപിഐ), പിലിക്കോട്(എൽജെഡി), കള്ളാർ(കേരള കോൺഗ്രസ് എം).യുഡിഎഫ്: വോർക്കാടി, ഉദുമ, ചിറ്റാരിക്കാൽ (കോൺഗ്രസ്), ചെങ്കള, സിവിൽസ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം (മുസ്ലിംലീഗ്).
എൻഡിഎ: ബദിയടുക്ക
വീണ്ടും വോട്ടെണ്ണൽ
യുഡിഎഫ് സ്ഥാനാർഥി സോമശേഖര ജയിച്ച പുത്തിഗെ ഡിവിഷനിലും സിപിഎം ജയിച്ച ബേക്കൽ ഡിവിഷനിലും വീണ്ടും വോട്ടെണ്ണും. ഇന്ന് രാവിലെ 8 മുതൽ അതത് വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ വോട്ടെണ്ണൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വരണാധികാരി കലക്ടർ കെ.ഇമ്പശേഖർ ഉത്തരവിട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

