ചെറുവത്തൂർ ∙ അനധികൃത മത്സ്യബന്ധനം നടത്തിയ 3 ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 7.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്-മറീൻ എൻഫോഴ്സ്മെന്റ്-കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി അഴിത്തല പടിഞ്ഞാറുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രികാല ട്രോളിങ് നടത്തിയതിനും മതിയായ രേഖകൾ ഇല്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണു നടപടി.
കർണാടകയിൽനിന്നുള്ള എആർ ഫിഷറീസ്, കാൻഡിഡഫിഷിങ്, ശ്രീവത്സ എന്നീ ബോട്ടുകളുടെ ഉടമകൾക്കെതിരെയാണു ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് പിഴ വിധിച്ചത്.കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ.ജി.അനിൽകുമാർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

