കാഞ്ഞങ്ങാട് ∙ വീട്ടിൽനിന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന 532 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് അരിമല ആശുപത്രിക്കു സമീപത്തെ വീട്ടിൽനിന്ന് ഇന്നലെ രാവിലെ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിയത്. ഡിസ്പോസബിൾ ഗ്ലാസ്, ക്യാരി ബാഗ് എന്നിവയാണു കൂടുതൽ.
നഗരസഭാ സെക്രട്ടറി എം.കെ.ഷിബുവിന്റെ നേതൃത്വത്തിൽ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.മനോഹരൻ, കെ.പി.രചന, നിമിഷ കുളങ്ങര, കെ.സുജന എന്നിവർ പരിശോധനയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

