പെരിയ ∙ സിപിഎം രാവണീശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറിയാണ് പി.അനീഷ്. പക്ഷേ അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകളിൽ യുഡിഎഫിന്റെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അനീഷ് മുൻപിലുണ്ടാകും…!ഞെട്ടേണ്ട, പെരിയയിൽ ദീപം ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനം നടത്തുകയാണ് അനീഷ്.
പ്രചാരണ പരിപാടിക്ക് ഏതു പാർട്ടിക്കാർ സൗണ്ട് സിസ്റ്റം ആവശ്യപ്പെട്ടാലും സാമഗ്രികളുമായി പോകാതിരിക്കാൻ അനീഷിനു കഴിയില്ലല്ലോ. സിപിഎം പാർട്ടി കുടുംബത്തിൽ നിന്നുള്ള 37 വയസുകാരനായ അനീഷ് തുടർച്ചയായി രണ്ടാം തവണയാണ് പാർട്ടിയുടെ മാക്കി ബ്രാഞ്ച് സെക്രട്ടറിയാകുന്നത്. 15 വർഷമായി സ്ഥാപനം നടത്തുന്ന അനീഷ് കർഷകൻ കൂടിയാണ്.
കേറ്ററിങ് മേഖലയിലും പ്രവർത്തിക്കുന്നു.സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട
പ്രവർത്തകനാണെങ്കിലും ഏതു പാർട്ടിക്കാർക്കു വേണ്ടിയും സൗണ്ട് സിസ്റ്റവും വെളിച്ചവും പന്തലുമെല്ലാം ഒരുക്കി നൽകും. എന്നാൽ, നാട്ടിൽ തന്റെ മൈക്കില്ലാതെയുള്ള പ്രചാരണം പാർട്ടിക്കുവേണ്ടി മാത്രമെന്ന് അനീഷ്.
‘തിരഞ്ഞെടുപ്പ് കാലത്ത് തിരക്ക് കൂടുമെന്നു മാത്രം. അത് തൊഴിലിന്റെ ഭാഗമല്ലേ…ചെയ്യുന്ന ജോലിക്ക് സിപിഎമ്മായാലും കോൺഗ്രസായാലും ബിജെപിയായാലും കൂലിയുടെ കാര്യത്തിൽ എല്ലാവർക്കും ഇളവും ഒരുപോലെയാണ്.’ അനീഷ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

