ചെറുവത്തൂർ∙ചാംപ്യൻസ് ബോട്ട് ലീഗ് മത്സരം 19ന്; കടുത്ത പരിശീലനത്തിൽ ടീമുകൾ. മത്സര നടത്തിപ്പ് അടിമുടി മാറ്റണമെന്ന ആവശ്യം ശക്തം.
നെഹ്റു ട്രോഫി മോഡൽ സമയക്രമീകരണം വഴി വിജയികളെ നിശ്ചയിക്കുന്നതും ഹീറ്റ്സ് മത്സരങ്ങളിൽ മൂന്ന് വള്ളങ്ങളെ മാത്രം പങ്കെടുപ്പിക്കുന്നതും മുഴുനീള ട്രാക്ക് ഇല്ലാത്തതും മത്സരത്തിന്റെ വീര്യം കുറയ്ക്കുന്നുവെന്നാണ് ടീമുകൾ പറയുന്നത്.
ധർമടത്തും, ബേപ്പൂരിലും ഇത്തവണ ജില്ലയിൽ അച്ചാംതുരുത്തിയിലുമാണ് മത്സര വേദി ഉള്ളത്. വടക്കൻ കേരളത്തിലെ മത്സരങ്ങൾ തെക്കൻ കേരളത്തിലെ ശൈലിയിൽ നടത്തുന്നത് പ്രയാസപ്പെടുത്തുന്നുവെന്നാണ് ടീമുകൾ പറയുന്നത്.ഇവിടത്തെ പുഴയുടെ ഒഴുക്ക് തന്നെയാണ് പ്രധാന കാരണം.
മികച്ച സമയത്തിൽ എത്തുന്ന ടീമുകളെയാണ് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. മൂന്ന് ടീമുകളെ മാത്രമാണ് ഹീറ്റ്സ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. പുഴയിൽ വേലിയേറ്റവും വേലി ഇറക്കവും നടക്കുന്നതിനാൽ ഹീറ്റ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ഇത് അനുകൂലവും പ്രതികൂലവുമായി മാറുന്ന സ്ഥിതി വരും.
ധർമടത്തും ബേപ്പൂരിലും നടന്ന മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ച ടീമുകൾ നേടിയ സമയത്തിനെക്കാൾ കുറഞ്ഞ സമയത്തിലാണ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള യൂസേഴ്സ് ഫൈനലിൽ മത്സരിച്ച ടീമുകൾ ഫിനിഷ് ചെയ്തത്.
ഇത് തന്നെ വെള്ളത്തിന്റെ ഒഴുക്ക് ഇത്തരത്തിൽ ആയത് കൊണ്ടാണെന്ന് ഇങ്ങനെയാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതുപോലെ 850 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ മുഴുനീള ട്രാക്ക് ഇടാത്തതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലും ടീമുകൾക്ക് ഉണ്ട്. ജനകീയ സംഘാടക സമിതിയിൽ നേരത്തെ നടന്ന ജലമേളയുടെ ആവേശം സിബിഎല്ലിന് കിട്ടണമെങ്കിൽ വടക്കൻ കേരളത്തിന്റെ ശൈലിയിൽ ജലമേള നടത്തണമെന്നാണ് കായിക പ്രേമികൾ പറയുന്നത്.
അതേസമയം എം.രാജഗോപാലൻ എംഎൽഎ യുടെ ഇടപെടൽ വഴി ലഭിച്ച സിബിഎൽ ആവേശം ചോരാതെ ജനകീയ പങ്കാളിത്വത്തോടെ നടത്താനാണ് അച്ചാംതുരുത്തി ഒരുങ്ങുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]