ചെറുവത്തൂർ∙ പത്താമുദയം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം. തുലാം പിറന്നാൽ തിമിരി വയലിൽ വിത്തിടുന്നതിന് വേണ്ടി വയലിൽ ചാമുണ്ഡി ഉറഞ്ഞെത്തും.
ചെറുവത്തൂർ അഴിവാതുക്കൽ ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.കർക്കിടത്തിന്റെ തുടക്കത്തിൽ അവസാനിച്ച തെയ്യാട്ടക്കാലം വീണ്ടും പിറക്കുകയാണ്.ഇത്തവണ ആദ്യത്തെ പെരുങ്കളിയാട്ടം നടക്കുന്നത് കയ്യൂർ–ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് ഫെബ്രുവരിയിലാണ് ഇവിടെ പെരുങ്കളിയാട്ടം നടക്കുക. ഇതിന്റെ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ തുടങ്ങി കഴിഞ്ഞു.
ദേശീയ പാത വികസനത്തിന് വേണ്ടി പൊളിച്ച് മാറ്റിയ ചെറുവത്തൂർ അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ 5 വർഷത്തിന് ശേഷമാണ് ഇത്തവണ കളിയാട്ടം നടക്കുന്നത്. ഇതിനായിട്ടുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
ക്ഷേത്രം പുനർനിർമിച്ച ശേഷം നടക്കുന്ന കളിയാട്ടമായത് കൊണ്ട് വലിയ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.
ക്ഷേത്രത്തിന് മുന്നിലുള്ള ചരിത്ര പ്രാധാന്യമുള്ള ഇഡു കഴിഞ്ഞ ദിവസം നവീകരിച്ചു. പോയ കാലത്ത് ഈശ്വര ആരാധനയ്ക്കൊപ്പം ആയോധന കലകളുടെ ഇടമായിരുന്ന ഇഡു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
വിഷ്ണമൂർത്തി ക്ഷേത്രങ്ങളുടെ സന്നിധികളിലാണ് ഇഡു അധികം ഉളളത്.
ഇളമ്പച്ചി, തങ്കയം, മണിക്കനാൽ, കിനാത്തിൽ, പിലിക്കോട് കൊട്ടുമ്പുറം, കിഴക്കൻ കൊഴുവൽ, പടിഞ്ഞാറ്റം കൊഴുവൽ, കുശവൻ കുന്ന്, ചെറുവത്തൂർ കൊവ്വൽ, കാരിയിൽ, കുഞ്ഞി പുളിക്കാൽ, കുഞ്ഞാലിൻ കീഴിൽ, കൊട്ടുമ്പുറം എന്നിവിടങ്ങളിൽ ഇഡു ഉണ്ട്. അമ്പെയ്ത്ത് കേന്ദ്രങ്ങളായിരുന്നു ഇഡു എന്നും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട
ചടങ്ങുകൾ ഇവിടെ നടത്താറുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]