കല്ലങ്കൈ ∙ ഏത് നിമിഷവും ദേശീയപാതയിലേക്ക് തകർന്നുവീഴാവുന്ന നിലയിലുള്ള കല്ലങ്കൈ എഎൽപി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ദേശീയപാത സർവീസ് റോഡിലെ നടപ്പാതയ്ക്കു വേണ്ടി നിർമാണക്കമ്പനി അധികൃതർ മണ്ണെടുത്തപ്പോളാണ് കെട്ടിടം അപകട ഭീഷണിയിലായത്.
തകർച്ചഭീഷണിയിൽ ആയതിനാൽ നേരത്തെ തന്നെ ക്ലാസുകൾ നടത്താതെ സ്കൂൾ കെട്ടിടം ഒഴിച്ചിട്ടിരുന്നു. ഇതിന് പകരം പുതിയ കെട്ടിടം നിർമിച്ചിരുന്നു.
സ്കൂൾ കുട്ടികൾ കളിക്കുന്നത് പഴയ ഈ ഓടുമേഞ്ഞ കെട്ടിടത്തിന് സമീപത്തായതിനാൽ അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. മുന്നൂറിൽപരം കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
ദേശീയപാത സർവീസ് റോഡിന് അരികിലാണ് സ്കൂൾ കെട്ടിടം ഉള്ളത്. കെട്ടിടത്തിൽ ക്ലാസുകൾ നടത്താത്തതാണ് രക്ഷിതാക്കൾക്ക് ഏക ആശ്വാസം.
കെട്ടിടം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ നാട്ടുകാരും യാത്രക്കാരും ആശങ്കയിലാണ്. പ്രവർത്തനരഹിതമായ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]