കാസർകോട് ∙ വാഹനങ്ങളുടെ അകത്തു കയറി, കേടുപാടുകൾ വരുത്തുന്ന എലികളുടെ ശല്യം വ്യാപകം. സെൻസർ, വൈപ്പർ ഉൾപ്പെടെയുള്ളവയുടെ വയർ എലികൾ കടിച്ചു മുറിക്കുന്നത് ഉടമകൾക്കു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഇത്തരം കേടുപാടുകളുമായി ഒട്ടേറെപ്പേരാണ് ഇപ്പോൾ വർക്ക് ഷോപ്പുകളിലെത്തുന്നത്. വൈപ്പർ പ്രവർത്തന മുടക്കം, വാഹനം സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങാത്ത സ്ഥിതി, ബൾബുകൾ കത്താത്തത്, ഡോറുകളുടെ സെൻസർ ലോക്ക് പ്രവർത്തിക്കാത്തത്, ഇന്ധന ചോർച്ച, എസി പ്രവർത്തനരഹിതമായത് തുടങ്ങിയ പ്രശ്നങ്ങളുമായി വാഹനമെത്തിക്കുമ്പോഴാണ് എലിയാണു വില്ലനെന്ന് അറിയുന്നത്.
വയർ കട്ടായി വാഹനത്തിനു തീ പിടിക്കുന്നതും അപൂർവമല്ല. കാർ, ബസ്, ലോറി തുടങ്ങിയവയെല്ലാം എലി ശല്യത്തിനിരയാകുന്നുണ്ട്.
വിട്ടുമാറാത്ത മഴയിൽ വാഹനത്തിന്റെ ബോണറ്റിൽ കയറുന്ന എലികളാണു നാശമുണ്ടാക്കുന്നത്.
ഭക്ഷണ അവശിഷ്ടങ്ങളുടെ മണം പിടിച്ചും എലികളെത്തുന്നുണ്ട്. ഇത് അപകടവും വലിയ സാമ്പത്തിക നഷ്ടവുമാണു സൃഷ്ടിക്കുന്നത്. കാറുകളാണ് ഏറെയും സുരക്ഷിത താവളമായികണ്ട് എലികൾ പലപ്പോഴും കയറിക്കൂടുന്നത്. എൻജിനു സമീപം ചുറ്റും പുകയില വയ്ക്കുന്നത് എലികളെ അകറ്റാൻ സഹായിക്കുമെന്നു ഗാരിജ് തൊഴിലാളികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]