ജോലി ഒഴിവ്:
കാഞ്ഞങ്ങാട് ∙ അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ അക്കൗണ്ട്സ് അസിസ്റ്റന്റ് താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 15ന് രാവിലെ 11ന് നടക്കും.
കാഞ്ഞങ്ങാട് ∙ ഉപ്പിലിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 16ന് രാവിലെ 10ന് നടക്കും.
അപേക്ഷ ക്ഷണിച്ചു
സീതാംഗോളി ∙ ഗവ. ഐടിഐയിൽ എൻസിവിടി ഒരുവർഷ ട്രേഡിൽ (വെൽഡർ) ഏതാനും ഒഴിവിലേക്ക് സ്പോട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
30ന് 12.30 വരെ അപേക്ഷ സ്വീകരിക്കും. 9744623848.
സ്പോട്ട് അഡ്മിഷൻ നാളെ
കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഒന്നും രണ്ടും വർഷ ലാറ്ററൽ എൻട്രി മെറിറ്റ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 10ന് കോളജ് സെമിനാർ ഹാളിൽ നടക്കും.
മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്കും മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത അഡ്മിഷൻ തേടുന്ന വിദ്യാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0467–2230110, 9497066964.
സീറ്റ് ഒഴിവ്
കരിന്തളം ∙ ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ.
വനിത ഐടിഐയിൽ ഡെസ്ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി (1 വർഷം) എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐടിഐയിൽ നേരിട്ടെത്തി സെപ്റ്റംബർ 30 വരെ അഡ്മിഷൻ നേടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 9495461121, 04672341666, 9496163013.
നവരാത്രി ഉത്സവം 22 മുതൽ
പരവനടുക്കം ∙ തായത്തൊട്ടി ദുർഗാപരമേശ്വരി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 22 മുതൽ ഒക്ടോബർ രണ്ടു വരെ വിവിധ പരിപാടികളോടെ നടക്കും. ഭജന, അലങ്കാര പൂജ, ദേവീ ഭാഗവതം പാരായണം, ഭക്തിഗാന സുധ, സംഗീതാർച്ചന തുടങ്ങിയവയാണ് പരിപാടികൾ.
ദിവസവും അന്നദാനം ഉണ്ടാകും. ഒക്ടോബർ ഒന്നിന് വാഹന പൂജ, രണ്ടിനു സരസ്വതി പുജ, വിദ്യാരംഭം എന്നിവ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]