ചെറുവത്തൂർ∙ അപകടക്കുരുക്കായി ചെറുവത്തൂർ ബസ് സ്റ്റാൻഡ്. മാസങ്ങൾക്കിടയിൽ അപകടത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. ഇന്ന് അടിയന്തര യോഗം വിളിച്ച് ചേർത്ത് അധികൃതർ. ഇന്നലെ ഉച്ചയ്ക്ക് ടിക്കറ്റ് മുറിച്ച് ബാക്കിവന്ന തുക ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർഥികൾക്ക് കണ്ടക്ടർ എറിഞ്ഞുകൊടുത്തു. ഈ പൈസ പെറുക്കി എടുക്കുന്നതിനിടയിൽ ബസുകൾ സ്റ്റാൻഡിലേക്ക് കയറി വന്നെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.
മാസങ്ങൾക്ക് മുൻപ് ചെറുവത്തൂരിൽ ബസ് തട്ടി സ്ത്രീ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വെങ്ങാട്ടെ ഗൗരി എന്ന തൊഴിൽ ഉറപ്പ് തൊഴിലാളി ബസ് തട്ടി മരിച്ചത്.
ഇത്തരത്തിൽ അപകടങ്ങളുടെ പരമ്പരയാണ് ബസ് സ്റ്റാൻഡിൽ നടക്കുന്നത്.
സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കുന്ന വേളയിൽ വേഗത്തിൽ തന്നെ ബസുകൾ മുന്നോട്ട് പോകുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. സ്റ്റാൻഡിന്റെ പരിസരങ്ങളിലുള്ള അനധികൃത പാർക്കിങ് ബസുകൾക്ക് സ്റ്റാൻഡിന് അകത്തേക്ക് കയറുന്നതിൽ പ്രയാസം ഉണ്ടാക്കുന്നതായും പറയുന്നു.
അതെ സമയം വേഗത്തിൽ എത്തുന്ന ബസുകളിൽ നിന്ന് യാത്രക്കാരെ പെട്ടെന്ന് ഇറക്കിവിടുന്നതും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനാണ് ആർടിഒ, പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ വിളിച്ച് ചേർത്തിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]