
പോളിടെക്നിക് ഡിപ്ലോമ സ്പോട് അഡ്മിഷൻ
കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ 2025-26 വർഷം മെറിറ്റ് വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇന്ന് 10 മണിക്കു സ്പോട് അഡ്മിഷൻ നടക്കും. ഫോൺ: 0467-2203110, 9497606964, 9895721756. വെബ്സൈറ്റ്: polyadmission.org.
ബജറ്റ് ടൂറിസം സെൽ യാത്ര
കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കാസർകോട് യൂണിറ്റിൽനിന്നു 17നു പൈതൽമല ഉല്ലാസയാത്ര നടത്തും. 8848678173.
മാനസികാരോഗ്യ വിദഗ്ധ സേവനം
കാസർകോട് ∙ സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ മാസത്തിൽ ഒരു ദിവസം മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം ലഭിക്കും. 19ന് സേവനം ആവശ്യമുള്ളവർ 18ന് അകം റജിസ്റ്റർ ചെയ്യണം.
8281999065.
വനിതാ കമ്മിഷൻ അദാലത്ത് 27ന്
കാസർകോട് ∙ 26നു നടത്താൻ തീരുമാനിച്ച വനിതാ കമ്മിഷൻ അദാലത്ത് 27ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഡിടിപി ഓപ്പറേറ്റർ നിയമനം
കാസർകോട് ∙ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ എൻആർഎൽഎം ഡിടിപി ഓപ്പറേറ്ററെ നിയമിക്കുന്നു.
പ്രായപരിധി 21-40. ഉദ്യോഗാർഥികൾ കുടുംബശ്രീ, ഓക്സിലറി അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം.
രേഖകൾ സഹിതം 20ന് അകം ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. 04994–256111.
സീറ്റൊഴിവ്
കിനാനൂർ-കരിന്തളം ∙ ഗവ.കോളജിൽ ഒന്നാം വർഷ ബിഎ ഇംഗ്ലിഷ് കോഴ്സിൽ സീറ്റൊഴിവ്.
18ന് 4 മണിക്ക് അകം അപേക്ഷ സമർപ്പിക്കണം. 0467–2235955.
അധ്യാപക ഒഴിവ്
ആലംപാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക്(സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ) അധ്യാപക ഒഴിവ്.
അഭിമുഖം സെപ്റ്റംബർ 8ന് 10നു സ്കൂളിൽ. 9446252983.
പത്രവായന ക്വിസ് നാളെ
നീലേശ്വരം ∙ മൂലപ്പള്ളി സാറ്റേൺ ക്ലബ് നീലേശ്വരത്തെ പത്ര ഏജന്റുമാരുമായി സഹകരിച്ചു പത്രവായനാശീലം വളർത്തുന്നതിനായി സ്വാതന്ത്ര്യദിനത്തിൽ പത്രവായന ക്വിസ് നടത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ മലയാള പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്നായിരിക്കും ക്വിസ്.
പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. താൽപര്യമുള്ളവർ നാളെ രാവിലെ 10നു മുൻപ് നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബ്ബിലെത്തണം.
ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്
നീലേശ്വരം ∙ ഇന്ന് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് പുറപ്പെടുന്ന സ്വാതന്ത്ര്യദിന സ്പെഷൽ ഏകദിന ട്രെയിനിന് നീലേശ്വരത്തും സ്റ്റോപ്. വൈകിട്ട് 6ന് മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 7.13ന് നീലേശ്വരത്ത് എത്തും.
കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നിവിടങ്ങളിലും ഈ ട്രെയിനിന് സ്റ്റോപ് ഉണ്ടാകും. അപേക്ഷ ക്ഷണിച്ചു
കരിന്തളം ∙ ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ.
വനിത ഐടിഐയിൽ ഡെസ്ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി (1വർഷം) എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് ഉച്ചയ്ക്ക് 12.30നുള്ളിൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 04672341666, 9947789732.
ജോലി ഒഴിവ്
രാജപുരം ∙ നായ്ക്കയം ഗവ.വെൽഫെയർ സ്കൂളിൽ പാചക തൊഴിലാളിയുടെ ഒഴിവ്. അഭിമുഖം 15ന് രാവിലെ 9ന് സ്കൂൾ ഓഫിസിൽ.
രാജപുരം ∙ കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം 16ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ.
ഫോൺ: 9446239065. രാജപുരം ∙ പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ജീവനി ബ്ലോക്ക്തല പട്ടികവർഗ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തും.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടിക വർഗ വിഭാഗം ഉദ്യോഗാർഥികൾക്ക് മാത്രം. യോഗ്യത: ബിഎസ്സി/ജിഎൻഎം/നഴ്സിങ് പാസാകണം.
അഭിമുഖം 16ന് രാവിലെ 11ന് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]