
ബദിയടുക്ക ∙ പ്രവൃത്തി തുടങ്ങി 10 വർഷമായിട്ടും ബോളുക്കട്ടയിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായില്ല. 2015–16ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യം 24 ലക്ഷം രൂപയുടെ പ്രവർത്തനമാണ് നടന്നത്.
അടുത്ത വർഷം 11 ലക്ഷം ചെലവിട്ട് ഷീറ്റ് കൊണ്ടുള്ള ചുമര്, ശുചിമുറി, ഓഫിസ് എന്നിവ നിർമിച്ചു. 2022–23 വർഷത്തിൽ ഇതിന്റെ പൂർത്തീകരണത്തിനു 10 ലക്ഷം രൂപ അനുവദിച്ചിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല.
തറ, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തിക്കാണ് 5 ലക്ഷം രൂപ വീതം നീക്കിവച്ചിട്ടുള്ളത്. തറ, വൈദ്യുതീകരണം എന്നിവയ്ക്ക് രണ്ട് ഫണ്ടുകൾ അനുവദിച്ചതിനാലാണ് സാങ്കേതികാനുമതി ലഭിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് 2 വർഷമായി ഇതിന്റെ പണി തുടങ്ങാനായിട്ടില്ല.പ്രദേശത്തെ യുവാക്കളുടെ കായികാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയത്.
യുവാക്കൾ ഏറെ പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് 10 വർഷമായി മുടങ്ങിക്കിടക്കുന്നത്.ക്ലബ്ബുകളുമായി ആലോചിച്ച് ഇത് നടത്തിക്കൊണ്ടു പോകുന്നതിനു പദ്ധതികളും ആലോചനയിലുണ്ടായിരുന്നു.
ബദിയടുക്ക, പുത്തിഗെ, കുംബഡാജെ, എൻമകജെ പഞ്ചായത്തുകളിലൊന്നും ഇൻഡോർ സ്റ്റേഡിയമില്ല. പ്രദേശത്തെ യുവാക്കൾക്ക് കളിച്ചുവളരുന്നതിന് സൗകര്യപ്രദമായിരുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]