
ബലിതർപ്പണം 24ന്
വെള്ളരിക്കുണ്ട് ∙ അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ 24ന് കർക്കടകവാവ് പ്രമാണിച്ച് ബലിതർപ്പണം നടക്കും. ക്ഷേത്രമുറ്റത്തെ ചൈത്രവാഹിനിപ്പുഴയിലെ കാപ്പുംകയത്തിനു സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ചടങ്ങ്.
രാവിലെ 6 മുതൽ ഉച്ചവരെ തർപ്പണത്തിനുള്ള സൗകര്യമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഉപജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
ഉപ്പള∙ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. സമാപനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.
ഹനീഫ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ഷാഹിദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുറഹ്മാൻ സമ്മാനദാനം വിതരണം ചെയ്തു.സംസ്ഥാന സെക്രട്ടറി യഹ്യ ഖാൻ, ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കരീം ഉപ്പള, ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി അഷ്റഫ്, മൊയ്തീൻ ചമ്പള, ബഷീർ കളിയൂർ, അബ്ദുൽ റസാഖ് കട്ടത്തടുക്ക സബ് ജില്ലാ സെക്രട്ടറി സിറാജ് സിദ്ദീഖ് സിറോടി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]