അടുക്കത്ത്ബയൽ ∙ താളിപ്പടുപ്പ്–കേളുഗുഡ്ഡെ റോഡിലും അടുക്കത്ത്ബയൽ സർവീസ് റോഡ്–കേളുഗുഡ്ഡെ റോഡിലും ജലഅതോറിറ്റി പൈപ്ലൈനിലെ ചോർച്ചയിൽ വെള്ളം കെട്ടിനിൽക്കുന്നത് ദുരിതമായി തുടരുന്നു. താളിപ്പടുപ്പ്–കേളുഗുഡ്ഡെ റോഡിൽ രണ്ടാഴ്ച മുൻപ് പൊട്ടിയതാണ് പൈപ്ലൈന്.
ഇതു നന്നാക്കി പുനഃസ്ഥാപിക്കുന്നതിനു മണ്ണ് കിളച്ചുവച്ചു പോയെങ്കിലും പൈപ്പ് യോജിപ്പിച്ചു ചോർച്ച അടയ്ക്കുന്ന ജോലി അനിശ്ചിതമായി നീളുകയാണ്.
അടുക്കത്ത്ബയൽ സർവീസ് റോഡ് സമീപം കേളുഗുഡ്ഡെ ക്രോസ് റോഡിൽ 8 മാസത്തിലേറെയായി പൈപ്പ് ലൈനിൽ ചോർച്ച തുടങ്ങിയിട്ട്. പഴയ അങ്കണവാടി സമീപം തടാകം പോലെ കെട്ടിനിൽക്കുകയാണ് വെള്ളം. സർവീസ് റോഡിന്റെ സമീപത്ത് 6 അടിവരെ ഉയരത്തിലുള്ള മണ്ണുണ്ട്.
ഇത് മഴയിൽ താഴേക്ക് ഒലിച്ചിറങ്ങി കേളുഗുഡ്ഡെ ഭാഗത്തെ ഓടയും മറ്റും മൂടുന്നു.
ഓടയിൽനിന്ന് ഇടയ്ക്കിടെ മണ്ണു നീക്കം ചെയ്തു വൃത്തിയാക്കുന്നുണ്ടെങ്കിലും പിന്നെയും മണ്ണു വന്നു മൂടുകയാണ്. ദേശീയപാത സർവീസ് റോഡിൽനിന്നു കേളുഗുഡ്ഡെ റോഡിലെ 2 മീറ്റർ വീതിയുള്ള കാനയിലേക്ക് മണ്ണ് കുത്തിയൊലിച്ചു വരുന്നുണ്ട്.
കാട് വളർന്നു കാനയിൽ ഒഴുക്ക് തടസ്സപ്പെടുന്നതും വലിയ വെള്ളക്കെട്ടിനു ഇടയാക്കുന്നുണ്ട്.
അടുക്കത്ത്ബയൽ സർവീസ് റോഡ്–ഗുഡ്ഡെ ടെംപിൾ റോഡ് ജംക്ഷനും അടുക്കത്ത്ബയൽ സർവീസ് റോഡ്–കേളുഗുഡ്ഡെ റോഡ് ജംക്ഷനും ദേശീയപാത വികസന കരാർ എടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ മികച്ച നിലയിൽ ടാറിങ് നടത്തി വാഹനഗതാഗതത്തിനു ആവശ്യമായ സൗകര്യം ചെയ്തിരുന്നു.
സർവീസ് റോഡിന്റെ സമീപത്തെ മണ്ണ് മഴയിൽ ഒലിച്ചിറങ്ങുന്നത് തടയാൻ സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യമുണ്ട്. അണ്ടർ ഗ്രൗണ്ട് വൈദ്യുതി കേബിൾ ലൈൻ, റോഡ് നിർമാണ ജോലികൾക്കിടയിലാണ് പൈപ്ലൈന് തകരുന്നതെന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞു.
നന്നാക്കുന്നതിന് അതത് വകുപ്പധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]