സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു:
കാസർകോട്∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത.
അപേക്ഷ കാഞ്ഞങ്ങാട് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിൽ ഒക്ടോബർ 15 വരെ സ്വീകരിക്കും. 0467–2203128.
മാനസികാരോഗ്യ വിദഗ്ധന്റെ സേവനം16ന്:
കാസർകോട് ∙ സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ 16ന് മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം ലഭിക്കും.
15ന് അകം റജിസ്റ്റർ ചെയ്യണം. 8281999065.
ലാബ് ടെക്നിഷ്യൻ നിയമനം
കരിച്ചേരി ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. അഭിമുഖം 15ന് 10.30നു കുടുംബാരോഗ്യ കേന്ദ്രത്തിൽ.
7907927767.
സപോട് അഡ്മിഷൻ
ഭീമനടി ∙ ബേബി ജോൺ സ്മാരക ഗവ. വനിത ഐടിഐയിൽ ഡെസ്ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (ഒരുവർഷം), ഫാഷൻ ഡിസൈനിങ് ടെക്നോളജി (ഒരു വർഷം,) ട്രേഡുകളിൽ ഒഴിവു വരുന്ന ഏതാനും സീറ്റുകളിലേക്ക് സപോട് അഡ്മിഷൻ നടത്തുന്നു.ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് 30 വരെ നേരിട്ട് പ്രവേശനം നേടാം.
എസ്എസ്എൽസി, പ്ലസ്ടു (ഉണ്ടെങ്കിൽ) ആധാർ, ടിസി, ജാതി സർട്ടിഫിക്കറ്റ് (എസ്സിഎസ്ടി ടിഒസിക്ക് മാത്രം), ഫോട്ടൊ, 100 രൂപ അപേക്ഷ ഫീസ് എന്നിവ കൊണ്ടുവരണം. 0467 2341666, 9074956671
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട്∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ആയുർവേദ കോളജസ് ഡിപ്പാർട്മെന്റിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2 (ആയുർവേദ ഫസ്റ്റ് എൻസിഎ – ഇടിബി – കാറ്റഗറി നമ്പർ 806/2024) റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ 30 വരെ
വെസ്റ്റ് എളേരി ∙ ഗവ.
ഐടിഐ (വനിത)യിൽ ഒരുവർഷ ട്രേഡുകളായ ഫാഷൻ ഡിസൈനിങ് ടെക്നോളജി, ഡസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം.
9074956671.
കാസർകോട്∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 15ന് സ്പോട്ട് അഡ്മിഷൻ നടത്തും. കീം യോഗ്യത നേടിയവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം.
9496358213.
കാഞ്ഞങ്ങാട്∙ സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 15ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിവിധ സഹകരണ സ്ഥാപനങ്ങളിലെ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലേക്ക് സഹകരണ പരീക്ഷാ ബോർഡ്, പിഎസ്സി എന്നിവ നിഷ്കർഷിക്കുന്ന അടിസ്ഥാന യോഗ്യതയാണ് ഈ കോഴ്സ്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഫോൺ: 9447482290, 9495102455.
അധ്യാപക ഒഴിവ്
∙ബാനം ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി മലയാളം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 15ന് 2 മണിക്ക് നടക്കും.
ഫോൺ 9497233479 കൊളത്തൂർ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, എഫ്ടിഎം ഒഴിവ്.
അഭിമുഖം 16ന് 10.30നു സ്കൂളിൽ. 9744106098.
കുണിയ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഹിന്ദി ഒഴിവ്.
അഭിമുഖം 15ന് 11നു സ്കൂളിൽ. തളങ്കര∙ ഗവ. മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം 25ന് 10നു സ്കൂളിൽ. 8075196576.
അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട്∙ ജില്ലയിൽ ഒഴിവുള്ള മൾട്ടി പർപ്പസ് വർക്കർ (എൻസിഡി പ്രോജക്ട്) തസ്തികയിലേക്ക് നാഷനൽ ആയുഷ് മിഷൻ അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 40. അവസാന തീയതി 27ന് 5 വരെ.
വിലാസം: ജില്ലാ പ്രോഗ്രാം മാനേജർ, നാഷനൽ ആയുഷ് മിഷൻ, സെക്കൻഡ് ഫ്ലോർ, ജില്ലാ ആയുർവേദ ആശുപത്രി, പി.ഒ.പടന്നക്കാട് – 671314. ഫോൺ: 8848002953.
https://www.nam.kerala.gov.in
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ. കോളജിൽ സിസിഇകെ– എൻഎസ്ഡിസി ലിങ്ക്ഡ്–2 കോഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രായഭേദമില്ലാതെ ഇന്റർനാഷനൽ ലോജിസ്റ്റിക്സ്, ഫിറ്റ്നസ് ട്രെയ്നിങ് എന്നീ പ്രഫഷനൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാം. അപേക്ഷ കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രം ഓഫിസിൽ ലഭിക്കണം.
9539402010. www.ccekcampus.org
കുടിശിക അടയ്ക്കാം
കാസർകോട് ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗമായതിനു ശേഷം 2015 സെപ്റ്റംബർ മുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട
തൊഴിലാളികൾക്ക് പുനഃസ്ഥാപിക്കുന്നതിന് ഡിസംബർ 10 വരെ അവസരം. 10 വർഷം കാലപരിധി നിശ്ചയിച്ച് കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും.
60 വയസ്സ് പൂർത്തിയാക്കിയവർക്ക് കുടിശിക അടയ്ക്കാനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും അവസരമില്ല. 04672-207731.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]