കുറ്റിക്കോൽ ∙ മലയോരത്തെ ഗ്രാമവാസികൾക്ക് കേട്ടുപരിചയമില്ലാത്ത കെട്ടുകഥ പോലെയായിരുന്നു ഇന്നലെ പകൽ. കുറ്റിക്കോൽ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കെ.സുരേന്ദ്രനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട
സംഭവത്തിലാണ്. സുരേന്ദ്രന്റെ ഭാര്യ എം.സിനിയെ വെട്ടേറ്റ പരുക്കുകളോടെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചത്.
ചോരപുരണ്ട വസ്ത്രത്തോടെ മുറിവുകളുമായി അയൽവാസി പുണ്യംകണ്ടത്തെ സത്യപാലന്റെ വീട്ടിലെത്തിയ സിനി (45) ആകെ ക്ഷീണിതയായിരുന്നു.
എന്താണ് പറ്റിയതെന്നു ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. കൂടെവന്ന നായ്ക്കൂട്ടത്തെ കണ്ടപ്പോൾ നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റതാണോയെന്ന് വീട്ടുകാർ സംശയിച്ചു.
അവർ ഉടൻ സിനിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
സിനിയുടെ മക്കളെ തിരക്കി ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സുരേന്ദ്രന്റെ മൃതദേഹം കാണുന്നത്. ഇവരുടെ മക്കളായ സായന്തികയും ഇഷാൻ ഗോവിന്ദയും ഉറങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അവർ തമ്മിൽ എന്നും വഴക്കായിരുന്നു.
കുടുംബപ്രശ്നം രൂക്ഷമായിരുന്നു.
കുറേക്കാലങ്ങളായി വഴക്കു തുടരുന്നു. സംഭവം നടക്കുന്നതിനു മുൻപും വഴക്കിന്റെ ശബ്ദം സമീപവാസികൾ കേട്ടിരുന്നു.
കഴിഞ്ഞയാഴ്ച പ്രശ്നം തീർക്കാൻ ചർച്ചയ്ക്കായി കുടുംബങ്ങൾ ഒത്തുചേർന്നിരുന്നു– നാട്ടുകാർ പറഞ്ഞു. ഇന്നലെ നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ സിനി പൊലീസിനു നൽകിയിട്ടില്ല. ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ല സിനിയെന്ന വിവരമാണ് പൊലീസിനും ലഭിച്ചത്. ഫൊറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സിനി നൽകുന്ന മൊഴിയും പരിഗണിച്ചാവും തുടരന്വേഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]