
ബന്തടുക്ക ∙ ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷം, ബന്തടുക്ക മാണിമൂല, ശ്രീമല എന്നിവിടങ്ങളിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാലിലേറെ കാട്ടാനകൾ രാത്രി ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തുന്നതായി നാട്ടുകാർ പറയുന്നു.
കൃഷിയിടത്തിലെ കമുകും ഫലവൃക്ഷങ്ങളും മറ്റും കാട്ടാനകൾ കുത്തിമറിച്ചും തിന്നു നശിപ്പിച്ചും മലയോരത്തു ഭീതിയുടെ ചിന്നം മുഴക്കുകയാണ്.
കർണാടക വനമേഖലയിൽ നിന്നെത്തിയ ആനക്കൂട്ടമാണു തുടർച്ചയായ ദിവസങ്ങളിൽ കൃഷി നശിപ്പിക്കുന്നത്. ബന്തടുക്ക സെൿഷൻ ഫോറസ്റ്റ് ഓഫിസർ എം.പി.രാജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആർ.കെ.രാഹുൽ, ബി.വിനീത്, ഫോറസ്റ്റ് വാച്ചർ ബി.സുധാകര എന്നിവർ രാപകൽ നിരീക്ഷണം നടത്തി ആന പ്രതിരോധം തീർത്തു.
ബന്തടുക്ക റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിങ് നടത്തി. ഒരുഭാഗത്ത് പ്രതിരോധം തീർക്കുമ്പോൾ മറുഭാഗത്ത് ആനയിറങ്ങുന്നത് വെല്ലുവിളിയാകുന്നു.
കാടുമൂടിയ പ്രദേശമായതിനാൽ ജീവൻ പണയം വച്ചാണ് ആന പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.
ഈ ഭാഗങ്ങളിൽ സോളർ വേലിയില്ലാതിനാൽ ആനക്കൂട്ടം കൃഷി സ്ഥലത്തുവരുന്നതു പതിവാണ്. സോളർവേലി നിർമിക്കാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നു കാസർകോട് ഡിഎഫ്ഒ കെ.അഷ്റഫ് പറഞ്ഞു.
സോളർവേലി വരുന്നതോടെ ശ്രീമല, മാണിമൂല ഭാഗങ്ങളിലെ ആന പ്രശ്നത്തിനു പരിഹാരമാകുമെന്നാണു നാട്ടുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]