
അപേക്ഷ ക്ഷണിച്ചു
∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ബിടെക് എൻആർഐ സീറ്റിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് വിഷയങ്ങളിൽ 45% മാർക്കുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖവും പ്രവേശനവും 14 ന് ഉച്ചയ്ക്ക് 2ന്. 9400808443, 9847690280, 04672250377.
∙ കാസർകോട് സുബ്രമണ്യൻ തിരുമുൻപ് സാംസ്കാരിക സമുച്ചയത്തിൽ ഗാർഡനർ, ടെക്നിഷ്യൻ (എസി, ഇലക്ട്രോണിക്), തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം 20നകം സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ, തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
0471-2478193, ഇ-മെയിൽ: [email protected].
സ്പോട്ട് അഡ്മിഷൻ
∙ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക്, തവനൂരിൽ ആരംഭിച്ച ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: പ്ലസ് ടു, ഐടിഐ, ഡിപ്ലോമ.
താൽപര്യമുള്ളവർ തവനൂർ കമ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം. 9495999658, 9072370755.
മുട്ടക്കോഴി വളർത്തൽ പരിശീലനം
∙ കക്കാട് റോഡിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 19, 20 തീയതികളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5 വരെ മുട്ടക്കോഴി വളർത്തൽ പരിശീലനം നൽകും.
താൽപര്യമുള്ളവർ 18ന് നാലിന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 0497 2763473.
അംശദായം
∙ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും വാർഷിക അംശദായം യഥാക്രമം 300, 600 രൂപ അടയ്ക്കണം.
അതോടൊപ്പം തോണി, ബോട്ട് ഉടമകളും, കുറ്റിവല ഉടമകളും അംശദായം ഒടുക്കണം. സെപ്റ്റംബർ മാസത്തിനകം മുഴുവൻ മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും, യാനം ഉടമകളും, കുറ്റിവല ഉടമകളും കുടിശിക ഉൾപ്പെടെയുള്ള അംശദായം അടക്കേണ്ടതാണെന്ന് കണ്ണൂർ മേഖല എക്സിക്യൂട്ടീവ് ഇൻ ചാർജ് അറിയിച്ചു.
സീറ്റൊഴിവ്
നീലേശ്വരം ∙ മഹാത്മാ ബിഎഡ് കോളജിൽ എസ്സി വിഭാഗത്തിനായി നീക്കിവച്ച 2 സീറ്റുകൾ (നാച്വറൽ സയൻസ്-1, ഫിസിക്കൽ സയൻസ്-1) ഒഴിവുണ്ട്.
താൽപര്യമുള്ളവർ നാളെ വൈകിട്ട് 5ന് മുൻപായി 9022446829 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
അധ്യാപക ഒഴിവ്
ബേക്കൽ∙ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി വിഭാഗത്തിൽ ബോട്ടണി, സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.അഭിമുഖം 16നു 10ന്.
7907886885. ബേത്തൂർപാറ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 11 ന് കുമ്പള∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്്എസ്ടി ഫിസിക്സ് (ജൂനിയർ) അധ്യാപകന്റെ ഒഴിവുണ്ട്.കൂടിക്കാഴ്ച നാളെ 10.30ന് 88483 10744 നീലേശ്വരം ∙ കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്കു താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 25ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
9496681587 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]